100 ലധികം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് ഈ സംഘം രൂപീകരിച്ചിരിക്കുന്നത് യൂറോപ്യന്‍ യൂണിയന് വിടാനുള്ള 2016ലെ വോട്ടെടുപ്പിലെ തീരുമാനത്തില്‍ നിന്ന് യുകെ പിന്തിരിയുന്നതിനാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ഈ സംഘം രൂപീകരിച്ചിരിക്കുന്നത്
യൂറോപ്യന്‍ യൂണിയനുമായി പുതിയ സുരക്ഷാ കരാറിലും ധാരണയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഫെബ്രുവരിയില്‍ യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. യൂറോപ്യന്‍ യൂണിയന് ധനമന്ത്രിമാരുടെ യോഗത്തില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പങ്കെടുക്കും.
യൂറോപ്യന്‍ യൂണിയന് നിയമങ്ങളുമായി യോജിപ്പിച്ച് യുകെ നിയമം തിരുത്താനും യൂറോപ്യന്‍ യൂണിയന് നിയമം തിരികെ കൊണ്ടുവരാനും മത്സ്യബന്ധന സ്ഥലങ്ങള്‍ വിട്ടുകൊടുക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്.

Comments: