Today: 27 Jul 2024 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് രാജകുടുംബത്തെക്കുറിച്ചുള്ള നോട്രഡാമസിന്റെ പ്രവചനങ്ങള്‍ ഫലിക്കുന്നു
Photo #1 - U.K. - Otta Nottathil - notradamus_on_british_royal_family
ലണ്ടന്‍: ബ്രിട്ടിഷ് രാജകുടുംബത്തെ വേട്ടയാടാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് പതിനഞ്ചാം നൂറ്റാണ്ടില്‍ നോസ്ട്രഡാമസ് നടത്തിയ പ്രവചനങ്ങള്‍ ഫലിച്ചുകൊണ്ടിരിക്കുകയാണെന്ന് അവകാശവാദം. കലഹങ്ങളും കലാപങ്ങളും മരണങ്ങളും മാരക രോഗങ്ങളും രാജകുടുംബത്തെ ബാധിക്കുമെന്നായിരുന്നു പ്രവചനം.

ചാള്‍സ് രാജാവിനു പിന്നാലെ, മകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണിനും കാന്‍സര്‍ സ്ഥീരികരിച്ചതോടെയാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പു ഫ്രഞ്ച് പ്രവാചകന്‍ എഴുതിവച്ചത് സത്യമാകുന്നു എന്ന വിലയിരുത്തലിലേക്ക് നോട്രഡാമസിനെ പിന്തുടരുന്നവര്‍ എത്തിച്ചേരുന്നത്.

2024 എന്ന വര്‍ഷം രാജകുടുംബത്തിന് മോശം കാലമായിരിക്കുമെന്നാണ് നോട്രഡാമസ് പണ്ടേ എഴുതിവച്ചിട്ടുള്ളത്: ഒരു രാജാവ് പദവിയൊഴിയേണ്ട സാഹചര്യമുണ്ടാകുമെന്നും പകരം രാജകീയ പരിവേഷമൊന്നുമില്ലാതിരുന്ന ഒരാള്‍ പുതിയ രാജാവാകുമെന്നും കൂടി ഇതില്‍ പറയുന്നുണ്ട്. രോഗം മൂലമുള്ള അവശതകള്‍ കാരണം ചാള്‍സ് രാജാവ് സ്ഥാനമൊഴിയുമെന്നും രാജപദവികളെല്ലാം ഉപേക്ഷിച്ച് കൊട്ടാരം വിട്ട ഇളയമകന്‍ ഹാരി ബ്രിട്ടന്റെ പുതിയ രാജാവാകുമെന്നുമാണ് ആളുകള്‍ ഇതിനു നല്‍കുന്ന വ്യാഖ്യാനം.

ബ്രിട്ടിഷ് സിംഹാസന അവകാശികളില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനം മാത്രമാണ് ഹാരിക്കുണ്ടായിരുന്നത്. രാജപദവികള്‍ ഉപേക്ഷിച്ചതിനാല്‍ ഈ സ്ഥാനത്തിനു പോലും നിലവില്‍ അര്‍ഹനുമല്ല. ഇനി ആകണമെങ്കില്‍ അടുത്ത കിരീടാവകാശിയായ വില്യം രാജകുമാരനെയും അദ്ദേഹത്തിന്റെ മക്കളെയും അടക്കം മറികടക്കണം.

ആധുനിക നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബ്രസീലുകാരന്‍ അതോസ് സലൊമെയും കെയ്റ്റിന്റെ രോഗം സംബന്ധിച്ചു മുന്‍പേ പ്രവചനം നടത്തിയിരുന്നു. എല്ലുകളുടെയും കാല്‍മുട്ടിന്റെയും കാലുകളുടെയും അനാരോഗ്യം കെയ്റ്റിനെ അലട്ടുമെന്നും അതിനെക്കാളുപരി രാജകുടുംബാംഗമെന്ന പദവിയില്‍ അവരെക്കാത്തിരിക്കുന്നതു വലിയ വെല്ലുവിളികളാണെന്നുമാണു സലൊമെ പ്രവചിച്ചിട്ടുള്ളത്.
- dated 25 Mar 2024


Comments:
Keywords: U.K. - Otta Nottathil - notradamus_on_british_royal_family U.K. - Otta Nottathil - notradamus_on_british_royal_family,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ormakalil_oommen_chandy_virtual_prog_oic_uk_europe
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം വികാരോജ്ജ്വലമായി Recent or Hot News
തുടര്‍ന്നു വായിക്കുക
oommen_chandy_anusmaranam_ioc_uk_germany
ഐ ഒ സി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം ജൂലൈ 20, ശനിയാഴ്ച Recent or Hot News
ഐ ഒ സി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ഢി അനുസ്മരണം ജൂലൈ 20, ശനിയാഴ്ച;
സമ്മേളനം ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉത്ഘാടനം ചെയ്യും; ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്ന പരിപാടിയുടെ ലിങ്ക് വാര്‍ത്തയോടൊപ്പം
തുടര്‍ന്നു വായിക്കുക
david_lammy_uk_israel_ceasefire
ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണം: ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
wmc_uk_business_conclave
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് കോണ്‍ക്ളേവ് ലണ്ടനില്‍
തുടര്‍ന്നു വായിക്കുക
uk_parliament_indians
ബ്രിട്ടിഷ് പാര്‍ലമെന്‍റിലേക്ക് 26 ഇന്ത്യന്‍ വംശജര്‍
തുടര്‍ന്നു വായിക്കുക
starmer_india_relations
ഇന്ത്യക്കു തലവേദനയാകുമോ ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി ഭരണം?
തുടര്‍ന്നു വായിക്കുക
starmer_uk_PM
കീര്‍ സ്ററാമര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us