മാധ്യമ ധര്‍മ്മം അറിയാതെയുള്ള മാധ്യമപ്രവര്‍ത്തനം അപകടകരം ; ഓഐസിസി (യുകെ)സംഘടിപ്പിച്ച സിമ്പോസിയം കാലികപ്രസക്തമായി

News Photo 1 - U.K. - Otta Nottathil - oicc_uk_symposium_media_nowadays
ലണ്ടന്‍: യു കെ: ഓ ഐ സി സി (യു കെ)യുടെ ആഭിമുഖ്യത്തില്‍
'മാധ്യമങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ബിനാമികളോ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സിമ്പോസിയം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാധ്യമ ~ തെരഞ്ഞെടുപ്പു ചര്‍ച്ചാ വേദികളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോര്‍മുഖങ്ങളായ കെ പി സി സി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീബ രാമചന്ദ്രന്‍, എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറി രാജു പി നായര്‍, എന്നിവരാണ് ഓണ്‍ലൈനായി നടത്തപ്പെട്ട ചര്‍ച്ചയില്‍ മുഖ്യപ്രഭാഷകരായി എത്തിയത്. ഏകദേശം രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ യു കെയില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നുമായി നിരവധി പേര്‍ പങ്കെടുത്തു.

ഓ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ളെയര്‍ മാത്യൂസ് സ്വാഗതം ആശംസിച്ചു. ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആമുഖവും, ജനറല്‍ സെക്രട്ടറി തോമസ് ഫിലിപ്പ് നന്ദിയും അറിയിച്ചു.

ഭരണകുട ഭീകരതയോടൊപ്പം മാധ്യമങ്ങളില്‍ നിന്നുമുള്ള കടുത്ത വിവേചനമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെ ന്നും മാധ്യമങ്ങളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും അവരെ ഉപയോഗിച്ച് സര്‍ക്കാര്‍ കടുത്ത പ്രതിരോധമാണ് സൃഷ്ട്ടിക്കുന്നതെന്നും ഉദാഹരണം സഹിതം മുഖ്യപ്രഭാഷകനായ ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.

രാഷ്ട്രപുരോഗതിയേയും സമൂഹ നന്മയെയും മുന്‍നിര്‍ത്തിയായിരുന്നു മുന്‍കാലങ്ങളിലെ പത്രപ്രവര്‍ത്തനം, എന്നാല്‍ അതിന് കടക വിരുദ്ധമായ പ്രവണതകളും, ഭരിക്കുന്ന സര്‍ക്കാരിന്റെ കൊടിയുടെ നിറം നോക്കിയുള്ള പത്രപ്രവര്‍ത്തനവുമാണ് ഇന്ന് നടക്കുന്നതെന്നും ഷീബ രാമചന്ദ്രന്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങില്‍ രാഷ്ട്രീയം വളര്‍ത്തുന്നത് നീതീകരിക്കാനാവാത്ത തെറ്റാണെന്നും അത് അപകടത്തിലേക്ക് നയിക്കുമെന്നും തുടര്‍ന്ന് സംസാരിച്ച രാജു പി നായര്‍ പറഞ്ഞു. ശരിയായ മാധ്യമ ധര്‍മ്മം അറിയാത്ത മാധ്യമ പ്രവര്‍ത്തകരാണ് മാധ്യമ പ്രവര്‍ത്തനങ്ങളില്‍ വന്ന ഇന്നത്തെ മൂല്യച്യൂതിക്ക് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്തി ക്കൊണ്ടും മുഖ്യധാര മാധ്യമങ്ങളടക്കം നടത്തുന്ന പൊള്ളത്തരങ്ങള്‍ക്ക് എതിരെ ഓ ഐ സി സി (യു കെ)യുടെ ശക്തമായ പ്രതിഷേധവും പ്രതികരണവുമാണ് ഈ ചര്‍ച്ചയുടെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്തി ക്കൊണ്ടും മുഖ്യധാര മാധ്യമങ്ങളടക്കം നടത്തുന്ന പൊള്ളത്തരങ്ങള്‍ക്ക് എതിരെ ഓ ഐ സി സി (യു കെ)യുടെ ശക്തമായ പ്രതിഷേധവും പ്രതികരണവുമാണ് ഈ ചര്‍ച്ചയുടെ പ്രധാന ലക്ഷ്യമെന്ന് നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ളെയര്‍ മാത്യൂസ് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

ചര്‍ച്ചകള്‍ക്ക് ശേഷം നടന്ന ചോദ്യോത്തര വേളയില്‍ തോമസ് ഫിലിപ്പ്, വിജീ പൈലി, ഷോബിന്‍ സാം എന്നിവര്‍ പങ്കാളികളായി. സംഘടനയുടെ വര്‍ക്കിങ്ങ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോര്‍ജ്, ഡോ. ജോഷി ജോസഫ്, അപ്പ ഗഫൂര്‍, മണികണ്ഠന്‍ ഐക്കാട്, വൈസ് പ്രസിഡന്റ്റുമാരായ സോണി ചാക്കോ, ജോര്‍ജ് ജോസഫ്, ഫിലിപ്പ് കെ ജോണ്‍, ലിലിയ പോള്‍, ജനറല്‍ സെക്രട്ടറിമാരായ തോമസ് ഫിലിപ്പ്, അഷറഫ് അബ്ദുള്ള, അജിത് വെണ്മണി, മറ്റു നാഷണല്‍ / റീജിയന്‍ / യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയര്‍ പരിപാടിയുടെ ഭാഗമായി.
- dated 05 Dec 2024

Comments:

Keywords: U.K. - Otta Nottathil - oicc_uk_symposium_media_nowadays U.K. - Otta Nottathil - oicc_uk_symposium_media_nowadays,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ILR_UK__5_years_malayalees_relief_nov_03_2026
യൂ.കെ. യുകെയിലെ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം ; 5 വര്‍ഷം കൊണ്ട് സ്ഥിരതാമസത്തിന് (ILR) അവസരം ; ആയിരക്കണക്കിന് മലയാളികള്‍ക്ക് പ്രയോജനപ്പെടും
oic_uk_demo_london_oct_17_2026
യൂ.കെ. ലണ്ടനില്‍ ജനാധിപത്യ സംരക്ഷണ പോരാട്ടം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഐ.ഒ.സി (യുകെ) കേരള ചാപ്റ്ററിന്റെ വന്‍ പ്രതിഷേധം
UK_pr_denay_7_reasons_oct_09_2026
യൂ.കെ. യുകെയില്‍ പി.ആര്‍. (ILR) നേടാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക; പെര്‍മനന്റ് റസിഡന്‍സി നിരസിക്കപ്പെടാന്‍ ഇടയാക്കുന്ന 7 പ്രധാന കാരണങ്ങള്‍
emergency_landing_british_airways_flight_heathrow_oct_5_2026
യൂ.കെ. ആകാശത്ത് നടുക്കം ; 28,000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയര്‍വേസ് വിമാനം ; ഓക്സിജന്‍ മാസ്കുകള്‍ പുറത്തേക്ക് ; അടിയന്തര ലാന്‍ഡിംഗ് നടത്തി ബോയിംഗ് 777
BMA_food_donation_camp_on_2_nd_oct_gamdhi_jayanthi_2026
യൂ.കെ. വിശപ്പകറ്റാന്‍ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
യൂ.കെ. ബ്രിട്ടനില്‍ രാഷ്ട്രീയ അട്ടിമറി; പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍ രാജിവെച്ചു
യൂ.കെ. യുകെയില്‍ പിആര്‍ (PR) നിയമങ്ങള്‍ പൂര്‍ണ്ണമായി മാറുന്നു കെയറര്‍മാര്‍ക്ക് ഇനി 15 വര്‍ഷം കാത്തിരിക്കണം ; നിയമം 2027 ല്‍