കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വെയില്‍സിന്‍റെ ആരോഗ്യ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനം നിസ്തുലമാണെന്ന് ജെറമി മൈല്‍സ് മുഖ്യമന്തിയെ അറിയിച്ചു. ഇനിയും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെയില്‍സില്‍ അവസരങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെയില്‍സിന്‍റെ സഹകരണത്തിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുമ്പ് വെയില്‍സ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വെയില്‍സിലേയ്ക്ക് ആരോഗ്യപ്രവര്‍ത്തകരെ റിക്രൂട്ട്ചെയ്യുന്നതിനുളള കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ 2024 മാര്‍ച്ച് ഒന്നിന് ഒപ്പുവച്ചിരുന്നു.
"വെയില്‍സ് ഇന്‍ ഇന്ത്യ 2024' വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാപന ചടങ്ങുകളുടെ ഭാഗമായിട്ടാണ് കാബിനറ്റ് സെക്രട്ടറി ജെറമി മൈല്‍സിന്‍റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്.

Comments: