ബര്‍ലിന്‍: ജര്‍മ്മന്‍ സംസ്ഥാനമായ ലോവര്‍ സാക്സണിയിലെ മഞ്ഞുമൂടിയ കുളത്തില്‍ നിന്ന് അഗ്നിശമന സേനാംഗങ്ങള്‍ താറാവിനെ രക്ഷപെടുത്തി. തടാകത്തിന്റെ ഉപരിതലത്തില്‍ തൂവലുകള്‍ മരവിച്ച നിലയിലാണ് താറാവിനെ കണ്ടെത്തിയത്.
ജീവനക്കാര്‍ പക്ഷിയെ ദുരവസ്ഥയില്‍ നിന്ന് വിജയകരമായി മോചിപ്പിച്ചതായി ബ്രൗണ്‍ഷൈ്വഗ് അഗ്നിശമനസേനാ വക്താവ് അറിയിച്ചു.തുടര്‍ന്ന് താറാവിനെ ബ്രൗണ്‍ഷ്വീഗ് മൃഗസംരക്ഷണ സംഘടനയ്ക്ക് കൈമാറി.
Comments: