Today: 20 Nov 2019 GMT   Tell Your Friend
Advertisements
അനസ്തേഷ്യ പിഴവ് ; ജര്‍മനിയില്‍ വ്യാജ ലേഡി ഡോക്ടര്‍ അറസ്ററില്‍
Photo #1 - Germany - Finance - four_patient_death_anasthsie_lady_doctor_arrested_germany
ബര്‍ലിന്‍: ജര്‍മനിയില്‍ വ്യാജ ലേഡി ഡോക്ടര്‍ അറസ്ററിലായി.
അനസ്തേഷ്യ നല്‍കിയതിലുള്ള പിഴവുമൂലം നാലുരോഗികള്‍ മരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് വ്യാജമാണെന്ന കണ്ടെത്തലും അതിനെ തുടര്‍ന്നുള്ള അറസ്ററും.

മധ്യജര്‍മനിയിലെ ഹെസ്സന്‍ സംസ്ഥാനത്തെ കാസ്സല്‍ നഗരത്തിനടുത്തുള്ള ഫ്രിറ്റ്സലാര്‍ ഹോളി സ്പിരിറ്റ് ഹോസ്പിറ്റലിലെ 48 കാരിയായ ഡോക്ടറാണ് കേസിലെ പ്രതി. അനസ്തേഷ്യയിലൂടെ നാല് രോഗികള്‍ മരിക്കുകയും മറ്റു എട്ട് രോഗികള്‍ ഗുരുതരാവസ്ഥയിലുമാണെന്ന് ഹെസ്സെയിലെ പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. രോഗികള്‍ക്ക് അനസ്തേഷ്യ നല്‍കിയപ്പോള്‍ സംശയം തോന്നിയിരുന്നില്ലെന്നും ഓപ്പറേഷന്‍ സമയത്ത് അനുചിതമായ മരുന്നുകള്‍ നല്‍കാന്‍ ഇവര്‍ പരാജയപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അസിസ്ററന്റ് ലേഡി ഡോക്ടറുടെ കൈപ്പിഴയില്‍, അവരുടെ മേലധികാരിയുടെ അനാസ്ഥയില്‍ അവര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്ററര്‍ ചെയ്തിട്ടുണ്ട്.

ഭൗതിക ശാസ്ത്രത്തില്‍ ബിരുദം മാത്രമുള്ള ഇവര്‍ 2015 ല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ആശുപത്രിയില്‍ സ്ററാഫായി ജോലിയില്‍ പ്രവേശിച്ചത്. അസിസ്ററന്റ് ഡോക്ടറായി ചാര്‍ജ്ജെടുത്ത ഇവര്‍ക്ക് മെഡിക്കല്‍ ലൈസന്‍സിംഗിന്റെ അഭാവമുണ്ടെന്ന് ജനുവരിയില്‍ മാത്രമാണ് പുറത്തുവന്നത്.അന്നുമുതല്‍ ആരംഭിച്ച വിപുലമായ അന്വേഷണമാണ് ഇപ്പോള്‍ അറസ്ററില്‍ കലാശിച്ചത്. നരഹത്യ, ശാരീരിക പരിക്കുകള്‍, വ്യാജ രേഖകള്‍, വഞ്ചന, ബിരുദം ദുരുപയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ ഇപ്പോള്‍ അറസ്ററ് ചെയ്തിരിയ്ക്കുന്നത്. ഇവര്‍ മറ്റൊരു ഹോസ്പിറ്റലില്‍ അസിസ്ററന്റ് ഡോക്ടറായി രണ്ടു വര്‍ഷക്കാലം സേവനം ചെയ്ത ശേഷമാണ് ഹോളി സ്പ്രിറ്റ് ആശുപത്രിയില്‍ ജോലിയ്ക്കു പ്രവേശിയ്ക്കുന്നത്.

ഈ സംഭവത്തെ തുടര്‍ന്ന് 2015 നവംബര്‍ മുതല്‍ 2018 ഓഗസ്ററ് വരെ ഫ്രിറ്റ്സ്ളാര്‍ പട്ടണത്തില്‍ ജോലി ചെയ്യുന്ന അസിസ്ററന്റ് ഡോക്ടര്‍മാരും, സൂപ്പര്‍വൈസര്‍മാരും ഇപ്പോള്‍ പൊലീസ് അന്വേഷണത്തിലാണെന്ന് അവടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.ഇവരുടെ സേവനത്തില്‍ ഇനിയും കൂടുതല്‍ ഇരകളുണ്ടോയെന്നും പൊലീസ് ഇപ്പോള്‍ അന്വേഷിയ്ക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നു നടത്തിയ പോസ്ററ്മോര്‍ട്ടത്തിലാണ് മരണകാരണം പുറത്തായത്.

സംഭവത്തിനെതിരെ ആഞ്ഞടിച്ച് ജര്‍മന്‍ ഫൗണ്ടേഷന്‍ ഫോര്‍ പേഷ്യന്റ് പ്രൊട്ടക്ഷന്‍ രംഗത്തുവന്നിട്ടുണ്ട്.
ജര്‍മനിയിലെ ഡോക്ടര്‍മാരുടെ ലൈസന്‍സുകള്‍ ആര്‍കൈ്കവു ചെയ്തിട്ടുണ്ടെന്നും മുന്‍കരുതല്‍ പരിശോധന നടത്താന്‍ ആശുപത്രികള്‍ ആര്‍കൈ്കവുകള്‍ ശരിയായി ഉപയോഗിക്കുന്നല്ലെന്നും ഫൗണ്ടേഷന്‍ ചെയര്‍മാന്‍ യൂജന്‍ ബ്രിഷ് കുറ്റപ്പെടുത്തി.

ജര്‍മനിയില്‍ പ്രാദേശികമായി ഡോക്ടര്‍മാരുടെ 17 ചേംമ്പറുകളുണ്ട്. ലൈസന്‍സിംഗ് മുതലായ കാര്യങ്ങളില്‍ ഇവരാണ് കാര്യങ്ങള്‍ കൂടുതലായി അന്വേഷിക്കേണ്ടത്. എന്നാല്‍ മതിയായ ജോലിക്കാരുടെ അഭാവം വ്യാജ ഡോക്ടര്‍മാരായി വേഷമിടുന്ന ആളുകളെ എളുപ്പത്തില്‍ കണ്ടെത്താന്‍ അപര്യാപ്തമാണെന്നും ഫൗണ്ടേഷന്‍ ചെയര്‍മാന്‍ യൂജന്‍ ബ്രിഷ് കുറ്റപ്പെടുത്തി.

അനസ്ത്യേഷ്യ പ്രകിയിലൂടെ രോഗികള്‍ക്ക് സാധാരണ മരണം സംഭവിയ്ക്കില്ല. എന്നാല്‍ പിഴവുകള്‍ സംഭവിച്ചാല്‍ ഒന്നുകില്‍ മരണമോ അല്ലെങ്കില്‍ സങ്കീര്‍ണമായ അനുബന്ധ പ്രശ്നങ്ങളോ ഉണ്ടായേക്കാമെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ജര്‍മന്‍ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിയുടെ കണക്കു പ്രകാരം ഏതാണ്ട് 24,000 അനസ്തസി ഡോക്ടര്‍മാര്‍ സേവനം ചെയ്യുന്നുണ്ട്. ജര്‍മ്മനിയിലെ അനസ്തേഷ്യോളജിസ്ററിന്റെ ശരാശരി പ്രതിവര്‍ഷ ശമ്പളം79,000 യൂറോയോളം വരും.ജര്‍മനിയിലെ ആരോഗ്യമേഖലയില്‍ വ്യാജഡോക്ടര്‍മാര്‍ പിടിയ്ക്കപ്പെടുന്നത് പലപ്പോഴും പല ജീവനുകളും നഷ്ടമാവുമ്പോഴാണ്.
- dated 06 Nov 2019


Comments:
Keywords: Germany - Finance - four_patient_death_anasthsie_lady_doctor_arrested_germany Germany - Finance - four_patient_death_anasthsie_lady_doctor_arrested_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
161120192vw
ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിനു ഫോക്സ് വാഗന്‍ മുടക്കുന്നത് അറുപതു ബില്യന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
141120197tesla
ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് സമ്മര്‍ദവുമായി ബര്‍ലിനില്‍ ടെസ്ള പ്ളാന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
131120191market
ജര്‍മന്‍ ക്രിസ്മസ് വിപണി ഇത്ര നേരത്തെ സജീവമാകുന്നതെന്നതുകൊണ്ട്?
തുടര്‍ന്നു വായിക്കുക
31020193brexit
കരാറില്ലാത്ത ബ്രെക്സിറ്റ് ജര്‍മനിയുടെ വളര്‍ച്ചയെയും ബാധിക്കും
തുടര്‍ന്നു വായിക്കുക
31020192car
ജര്‍മന്‍ കാര്‍ വിപണി വീണ്ടും ഉഷാറാകുന്നു
മലിനീകരണ തട്ടിപ്പ് വിവാദം അടങ്ങുന്നു
തുടര്‍ന്നു വായിക്കുക
11020196vw
മലിനീകരണ തട്ടിപ്പ്: ഒത്തുതീര്‍പ്പ് നിര്‍ദേശം ഫോക്സ് വാഗന്‍ തള്ളി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us