പീറ്റര്‍ നവാരോയെ മണ്ടനും വിഡ്ഢിയുമെന്നാണ് മസ്ക് പരിഹസിച്ചത്. ട്രംപ് നടപ്പാക്കുന്ന താരിഫ് നയങ്ങളെ പറ്റിയുള്ള അഭിപ്രായ വ്യത്യാസമാണ് മറ നീക്കി പുറത്തു വന്നത്. തിങ്കളാഴ്ച സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ, മസ്കിനെ വിമര്‍ശിച്ചു കൊണ്ട് നവാരോ രംഗത്തെത്തിയിരുന്നു.
മസ്ക് ഒരു കാര്‍ നിര്‍മാതാവല്ലെന്നും മറിച്ച് ടെസ്ള, വിദേശ രാജ്യങ്ങളില്‍ നിന്ന് വാഹനങ്ങള്‍ക്ക് വിലകുറഞ്ഞ ഭാഗങ്ങള്‍ വാങ്ങുന്ന ഒരു കാര്‍ അസംബ്ളര്‍ മാത്രമാണെന്നുമായിരുന്നു നവാരോയുടെ ആക്ഷേപം. പ്രധാനമായും ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നും ടെസ് ല ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍ ഉള്‍പ്പടെ ഇറക്കുമതി ചെയ്യുന്നു. ഇവിടെയാണ് മസ്കിന്‍റെ നിലപാടുമായുള്ള വ്യത്യാസമെന്ന് പറഞ്ഞ നവാരോ അമെരിക്കയില്‍ നിര്‍മിച്ച ഉത്പന്നങ്ങളാണ് വേണ്ടത് എന്നു പറഞ്ഞു മസ്കിനെ പരിഹസിച്ചു.
ഇന്ത്യാനാ പൊളിസില്‍ നിര്‍മിച്ച ട്രാന്‍സ്മിഷനുകളും ഫ്ലിന്‍റിലും സാഗിനാവിലും നിര്‍മിച്ച എന്‍ജിനുകളുമാണ് ഞങ്ങള്‍ക്ക് വേണ്ടത് എന്നും ഇവിടെ നിര്‍മിക്കുന്ന കാറുകള്‍ വേണമെന്നതാണ് ഞങ്ങളുടെ നിലപാട് എന്നും പീറ്റര്‍ നവാരോ പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്ന് കാര്‍ ഭാഗങ്ങള്‍ വാങ്ങുന്നത് അമെരിക്കന്‍ സമ്പദ്ഘടനയ്ക്ക് ദോഷകരമാണ് എന്നും ദേശീയ സുരക്ഷയ്ക്കു തന്നെ ഭീഷണിയാണെന്നുമാണ് നവാരോയുടെ നിലപാട്.
നവാരോയുടെ അഭിമുഖത്തിന് എക്സിലൂടെയാണ് മസ്ക് മറുപടി നല്‍കിയത്.നവാരോ ശരിക്കുമൊരു വിഡ്ഢിയും മണ്ടനുമാണെന്നായിരുന്നു മസ്കിന്‍റെ പ്രതികരണം.ടെസ് ലയ്ക്ക് ഉള്ളതില്‍ ഏറ്റവും കൂടുതല്‍ അമെരിക്കന്‍ നിര്‍മിത കാറുകളാണെന്നും വാസ്തവങ്ങള്‍ അറിയാതെയാണ് നവാരോ മണ്ടത്തരം വിളിച്ചു പറയുന്നതെന്നുമായിരുന്നു മസ്കിന്‍റെ പ്രതികരണം. എന്നു തന്നെയല്ല, യുഎസിനും യൂറോപ്പിനുമിടയില്‍ സീറോ~താരിഫ് വേണമെന്നു വാദിക്കുന്ന വ്യവസായി കൂടിയാണ് മസ്ക്.

Comments: