Advertisements
|
നാണക്കേട് ... നാണക്കേട് !!!
അനിയന് ജോര്‍ജ്
ഭാവിജീവിതം സ്വപ്നം കണ്ട് ബസില്‍ പ്രണയിതാവുമൊത്ത് യാത്ര ചെയ്തിരുന്ന യുവതിയെ, ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ മാറി മാറി ബലാല്‍സംഘം ചെയ്ത്, മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി കൊല്ലപ്പെട്ട സംഭവം ഇന്‍ഡ്യന്‍ ജനതയും ലോകജനതയും മറന്നിട്ടില്ല. പിന്നീട് 14 കാരിയായ പെണ്‍കുട്ടി, സ്ക്കൂളിലേക്കുള്ള യാത്രാ മദ്ധേ്യ കുറെ മനുഷ്യ മൃഗങ്ങളുടെ ഇരയാകുന്നു. തീരുന്നില്ല.. ഒരു വീട്ടമ്മയെ ഒരു സംഘം ആളുകള്‍ അവരുടെ കാമവേഴ്ചയ്ക്ക് വിധേയമാക്കുന്നു.
ഇങ്ങനെ 100 കണക്കിന് സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അത് ഇപ്പോഴിതാ അഞ്ച് വയസ്സുകാരി, ജീവിതത്തിലേയ്ക്ക് പിച്ച വയ്ക്കുന്ന, കൊച്ചുകുട്ടിയെ രണ്ട് മനുഷ്യ മൃഗങ്ങള്‍ മാറി മാറി ബലാല്‍സംഘം ചെയ്തിരിക്കുന്നു. ആ കുട്ടിയുടെ ആയുസ്സിനുവേണ്ടി ലോകം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നു. ആയിരക്കണക്കിന് സ്ത്രീകളും കുഞ്ഞുങ്ങളും യുവതീയുവാക്കളും നിരത്തില്‍ കുത്തിയിരുന്നു പ്രാര്‍ത്ഥിക്കുന്നു. ഇതെല്ലാം സംഭവിക്കുന്നത് ഇന്‍ഡ്യയുടെ തലസ്ഥാനമായ ഡല്‍ഹിയിലാണ്. ഒരു വനിതാ മുഖ്യമന്ത്രി ഭരിയ്ക്കുന്ന ഡല്‍ഹിയില്‍ പകലും രാത്രിയുമായി 100 കണക്കിന് സ്ത്രീ പീഢനങ്ങളും ബലാല്‍സംഘങ്ങളും ഓരോ ദിവസവും പെരുകി വരുമ്പോഴും അവര്‍ ഉറക്കത്തിലാണ്. നാണക്കേട് .. നാണക്കേട്. സോണിയാ ഗാന്ധിയും, മന്മോഹന് സിംഗും, രാഹുല്‍ ഗാന്ധിയും ഭരിയ്ക്കുന്ന ഡല്‍ഹിയില്‍, അവരുടെ കുടുംബാംഗങ്ങള്‍ക്കും, ഉദ്യോഗസ്ഥന്മാര്ക്കും വേണ്ടി പതിനായിരക്കണക്കിന് പോലീസുകാര്‍ അടിമപ്പണി ചെയ്യുമ്പോള്‍, സാധാരണക്കാര്‍ക്കും സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇന്ദ്രപ്രസഥത്ത് യാതൊരു സുരക്ഷിതത്വവുമില്ല.. സാധാരണക്കാരന്റെ നികുതിപ്പണം കൊണ്ട് അധികാരത്തിന്റെ സുഖസന്തോഷങ്ങള്‍ പങ്കിടുന്ന ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും, സ്ത്രീകളുടെ മാനത്തിന്, ജനങ്ങളുടെ ജീവിതത്തിന് പുല്ലുവില.
ഡല്‍ഹിയില്‍ അഞ്ചു വയസ്സുകാരി അതിക്രൂരമായി പീഢിപ്പിക്കപ്പെട്ടപ്പോള്‍, അതിനെതിരെ പ്രതിഷേധം വ്യാപകമായി കത്തിപടര്‍ന്നപ്പോള്‍ ഒരു പോലീസുദ്യോഗസ്ഥന് പ്രതിഷേധം സംഘടിപ്പിച്ച യുവതിയുടെ കരണത്തടിച്ചു. നൂറുകണക്കിന് സ്ത്രീപീഢനം വാര്‍ത്തയാകുമ്പോള്‍ യാതൊരു കൂസലുമില്ലാതെ പോലീസ് സേനയുടെ തലപ്പത്തിരിക്കുന്ന കമ്മീഷ്ണര്‍ എത്ര ലാഘവത്തോടെയാണ് പത്രക്കാരുടെ മുന്നില്‍ ആ പോലീസ് ഉദ്യോസ്ഥനെ ന്യായീകരിച്ചത്.
ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടും ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന രീതിയില്‍ ഉറങ്ങുകയും ഉറങ്ങുകയും ചെയ്യുന്ന ഒരു വനിതാ മുഖ്യമന്ത്രി ഡല്‍ഹിയിലുണ്ട്: ഇതിന്റെയെല്ലാം ധാര്‍മ്മികമായ ഉത്തരവാദിത്വം എറ്റെടുത്ത് ഒരു രാജി നാടകമെങ്കിലും നടത്തിക്കൂടെ മൂപ്പര്‍ക്ക്.
|
|
- dated 24 Apr 2013
|
|
Comments:
Keywords: America - Samakaalikam - articleaniyang America - Samakaalikam - articleaniyang,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|