Today: 16 Jul 2019 GMT   Tell Your Friend
Advertisements
ടെലികോം മേധാവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് ക്യാനഡ
Photo #1 - Canada - Otta Nottathil - 81220186huwei
ഓട്ടവ: ചൈനീസ് ടെലികോം ഭീമന്‍ വാവെയ്യുടെ ചീഫ് എക്സിക്യൂട്ടിവ് മെങ് വാന്‍ഷുവിനെ അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ. നടപടിയില്‍ രാഷ്ട്രീയമില്ലെന്നും ആരുടെയും പ്രേരണയനുസരിച്ചല്ല അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, അറസ്ററ് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. വാവെയ് സ്ഥാപകന്‍ റെന്‍ ഷെങ്ഫീയുടെ മകളാണ് വാന്‍ഷു. ഇറാനെതിരെ യു.എസ് പ്രഖ്യാപിച്ച ഉപരോധം ലംഘിച്ച് യു.എസില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ ഇറാനിലേക്ക് കയറ്റി അയച്ചെന്ന ആരോപണമാണ് അറസ്റ്റിനു പിന്നില്‍ എന്നാണു സൂചന.

ഇവരെ നാടുകടത്തണമെന്ന് യു.എസ് കാനഡയോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, വാന്‍ഷുവിന്‍െറ മോചനമാവശ്യപ്പെട്ട് ചൈന രംഗത്തെത്തിയിട്ടുണ്ട്. അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്നും ചൈന കുറ്റപ്പെടുത്തി.

ചൈനയും കാനഡയും തമ്മിലുള്ള ബന്ധത്തെയും ബാധിക്കുന്നതാണ് അറസ്റ്റ്. വളരെ വേഗത്തിലാണ് ചൈന കാനഡയുടെ വ്യാപാര പങ്കാളിയായി മാറിയത്. സ്വതന്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് യു.എസുമായി ഭിന്നത നിലനില്‍ക്കുമ്പോള്‍ ചൈനയുമായുള്ള ബന്ധത്തെ കാനഡ സുപ്രധാനമായി കണ്ടു.
- dated 08 Dec 2018


Comments:
Keywords: Canada - Otta Nottathil - 81220186huwei Canada - Otta Nottathil - 81220186huwei,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us