ഒക്റ്റോബറില്‍ നടക്കാനിരിക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ട്രൂഡോ പറഞ്ഞതിനു പിന്നാലെയാണ് ക്രിസ്ററിയയുടെ പ്രഖ്യാപനം. ട്രൂഡോ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള സൂചനയും നല്‍കിയിരുന്നു. ലിബറല്‍ പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുത്തതിന് ശേഷം പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് ട്രൂഡോ പ്രഖ്യാപിച്ചിരുന്നു.
മുന്‍ പത്രപ്രവര്‍ത്തകയായ ക്രിസ്ററിയ ഫ്രീലാന്‍ഡ് ഹാര്‍വാര്‍ഡിലും ഓക്സ്ഫോര്‍ഡിലുമാണ് പഠനം നടത്തിയത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആഗോളതലത്തില്‍ സഞ്ചരിച്ച പത്രപ്രവര്‍ത്തകയായിരുന്നു.
ധനമന്ത്രിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് ക്യാനഡയില് വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചു. ഉപപ്രധാനമന്ത്രിയായും അന്തര്‍ സര്‍ക്കാര്‍കാര്യ മന്ത്രിയായും അവര്‍ നിയമിക്കപ്പെട്ടു.യു എസ് താരിഫുകളുടെ ഭീഷണി എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ട്രൂഡോയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് കഴിഞ്ഞ മാസം ഫ്രീലാന്‍ഡിന്റെ രാജിയിലേക്ക് നയിച്ചത്.
യു എസ്~ ക്യാനഡ വ്യാപാര യുദ്ധത്തെ അഭിമുഖീകരിക്കുന്ന തിനാല്‍ ട്രംപുമായുള്ള ഫ്രീലാന്ഡിനുള്ള ബന്ധം ക്യാനഡയില് അവരുടെ സ്ഥാനാര്‍ഥിത്വത്തെ എങ്ങനെ സഹായിക്കുമെന്നോ ദോഷകരമായി ബാധിക്കുമെന്നോ ഇപ്പോഴും വ്യക്തമല്ല.

Comments: