Advertisements
|
കാനഡയിലെ സ്ററുഡന്റ് വിസക്കാരില്‍ ഇന്ത്യക്കാര്‍ ഒന്നാമത്
ജോസ് കുമ്പിളുവേലില്‍
ഒട്ടാവ: കഴിഞ്ഞവര്‍ഷം കാനഡയിലെത്തിയ അഞ്ചര ലക്ഷത്തിലേറെ വരുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ കൂടുതലും ഇന്ത്യയില്‍ നിന്നാണന്ന് കണക്കുകള്‍ വ്യക്തമാവുന്നു. ഇന്ത്യയില്‍ നിന്ന് കൂടുതലും സ്ററുഡന്റ് വിസകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 2,26,450 വിദ്യാര്‍ത്ഥികളാണ് ഇന്‍ഡ്യയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി 2022~ല്‍ കാനഡയിലെത്തിയത്. 2021നെ അപേക്ഷിച്ച് 2022~ല്‍ 107,145 ~ലധികം പേരാണ് ഇന്‍ഡ്യയില്‍ നിന്ന് കാനഡയിലേക്ക് പോയത്. ചൈന രണ്ടാം സ്ഥാനത്തും, ഫിലിപ്പീന്‍സ് (23,380 വിസ) മൂന്നാം സ്ഥാനത്തുമാണ്.
2022 ഡിസംബര്‍ 31~ലെ കണക്കനുസരിച്ച്, 807,750 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ പക്കല്‍ സാധുവായ പെര്‍മിറ്റ് ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഇതില്‍ 319,130 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ഈ പട്ടികയിലും ഒന്നാമതാണ്്.184 രാജ്യങ്ങളില്‍ നിന്നായി ആകെ 5,51,405 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ വടക്കേ അമേരിക്കന്‍ രാജ്യമായ കാനഡയിലെത്തിയെന്നാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.
ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുടെ ജനപ്രിയ രാജ്യമാണ് കാനഡ.
രാജ്യത്തെ സുഗമമായ ഇമിഗ്രേഷന്‍ പ്രോസസ്, വിദ്യാര്‍ത്ഥി സൗഹൃദ നയങ്ങള്‍, ഉയര്‍ന്ന തൊഴിലവസര നിരക്ക്, മള്‍ട്ടി കള്‍ച്ചറല്‍ അന്തരീക്ഷം എന്നിവ ഗുണമേന്മയുള്ള വിദ്യാഭ്യാസം തേടുന്നതിനും ശക്തമായ ഒരു കരിയര്‍ പാത സ്ഥാപിക്കുന്നതിനും കാനഡ തിരഞ്ഞെടുക്കുന്നതില്‍ പങ്കുവഹിക്കുന്ന ചില കാരണങ്ങള്‍ മാത്രമാണ്.
അതേസമയം കാനഡയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ ബന്ധുക്കള്‍ക്കും ഇനി രാജ്യത്ത് ജോലിക്ക് അപേക്ഷിക്കാം. ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുള്ള വിദേശികളുടെ ബന്ധുക്കള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് യോഗ്യത നല്‍കുമെന്ന് കാനഡ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ അനുമതി നിലവില്‍ വരും. തൊഴിലാളി ക്ഷാമത്തെ തുടര്‍ന്നാണ് പുതിയ പ്രഖ്യാപനം. ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുള്ളള്ള വിദേശ പൗരന്മാര്‍ക്ക് കാനഡയില്‍ ഏത് തൊഴിലുടമയുടെ കീഴിലും ഏത് ജോലിയും ചെയ്യാനുള്ള അനുമതിയുണ്ട്. |
|
- dated 19 Feb 2023
|
|
Comments:
Keywords: Canada - Otta Nottathil - indian_students_visa_canada_first Canada - Otta Nottathil - indian_students_visa_canada_first,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|