പാര്‍ലമെന്റില്‍ ഒരു മിനിറ്റ് മൗനം ആചരിക്കുന്നത് ക്യാനഡയിലെ മഹദ് വ്യക്തികള്‍ക്കു മാത്രമായുള്ള ആദരമാണ്. നിജ്ജര്‍ അക്കൂട്ടത്തില്‍പ്പെടില്ല. ക്യാനഡയ്ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല നിജ്ജര്‍. വിദേശ ഭരണകൂടം കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരു വ്യക്തിയെ ക്യാനഡയില് ഏറ്റവും അധികം ആദരിക്കുന്നവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികഞ്ഞ ദിനത്തിലാണ് കനേഡിയന്‍ പാര്‍ലമെന്റ് മൗനം ആചരിച്ചത്. നിജ്ജറിനെ കൊലപ്പെടുത്തിയത് ഇന്ത്യയാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രുഡോയുടെ ആരോപണം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കെയായിരുന്നു ഇയാള്‍ക്കു വേണ്ടി ആദരമര്‍പ്പിച്ച് കൂടുതല്‍ പ്രകോപനം.
ആരോപണം തെറ്റാണെന്നും ഇതിനെ സാധൂകരിക്കുന്ന ഒരു തെളിവും ക്യാനഡ ഇതേവരെ കൈമാറിയിട്ടില്ലെന്നും ഇന്ത്യ നിരവധി തവണ വ്യക്തമാക്കിയിരുന്നു.

Comments: