Today: 23 Aug 2019 GMT   Tell Your Friend
Advertisements
യൂറോപ്പില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന കുതിച്ചുയരുന്നു
Photo #1 - Europe - Finance - 197201910car
ലണ്ടന്‍: യൂറോപ്പിലെ ഇലക്ട്രിക് കാര്‍ വിപണി വന്‍ കുതിപ്പിനൊരുങ്ങുന്നു. 2021 ആകുന്നതോടെ നിലവിലുള്ള വില്‍പ്പനയുടെ മൂന്നു മടങ്ങായി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.

ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും കാറുകളുടെ ഉയര്‍ന്ന വിലയും കാരണമാണ് ഇലക്ട്രിക് കാര്‍ വില്‍പ്പന ഇതുവരെ വലിയ തോതില്‍ വര്‍ധിക്കാതിരുന്നത്. എന്നാല്‍, ഈ രണ്ടു പ്രശ്നത്തിനും ഇപ്പോള്‍ പരിഹാരമായി വരുന്നുണ്ട്.

2021 ആകുന്നതോടെ 214 ഇലക്ട്രിക് കാര്‍ മോഡലുകള്‍ വിപണിയില്‍ ലഭ്യമാകും. നിലവില്‍ ഇത് അറുപതു മാത്രമാണ്. 214 മോഡലുകളില്‍ 92 എണ്ണം പൂര്‍ണമായി ഇലക്ട്രിക്കും 118 എണ്ണം ഹൈബ്രിഡ് മോഡലുകളുമായിരിക്കും. 2025 ആകുന്നതോടെ, ആകെ നിര്‍മിക്കപ്പെടുന്ന കാറുകളില്‍ 22 ശതമാനത്തിനും പ്ളഗ്ഗുകളുണ്ടായിരിക്കുമെന്നും കണക്കാക്കുന്നു.

ജര്‍മനി, ഫ്രാന്‍സ്, സ്പെയ്ന്‍, ഇറ്റലി എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാണ പ്ളാന്റുകള്‍ക്ക് നിര്‍മാതാക്കള്‍ പദ്ധതി തയാറാക്കിയിട്ടുള്ളത്. വലിയ തോതില്‍ ലിഥിയം അയോണ്‍ ബാറ്ററികള്‍ നിര്‍മിക്കാനുള്ള പ്ളാന്റുകളും തയാറാകും.
- dated 18 Jul 2019


Comments:
Keywords: Europe - Finance - 197201910car Europe - Finance - 197201910car,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us