Today: 15 Jul 2019 GMT   Tell Your Friend
Advertisements
പിണറായി വിജയന്‍ സ്വിസ് പാര്‍ലമെന്റ് അംഗങ്ങളുമായി കൂടിക്കണ്ടു
Photo #1 - Europe - Otta Nottathil - 1552019pinarayi_bern
Photo #3 - Europe - Otta Nottathil - 1552019pinarayi_bern
ബേണ്‍: ചൊവാഴ്ച ഉച്ചയോടെ സ്വിറ്റ്സര്‍ലന്‍ഡ് തലസ്ഥാനമായ ബേണില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും സംഘത്തെയും സ്വിസിലെ ഇന്‍ഡ്യന്‍ സ്ഥാനപതിയും മലയാളിയുമായ സിബി ജോര്‍ജും ഭാര്യ ജോയിസും ചേര്‍ന്ന് വസതിയില്‍ സ്വീകരിച്ചു. വൈകുന്നേരം സ്വിറ്റ്സര്‍ലന്‍ഡിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ത്യന്‍ വംശജരായ എംപിമാരുടെ സ്വിസ് ~ ഇന്ത്യ പാര്‍ലമെന്ററി ഗ്രൂപ്പുമായി അദ്ദേഹം ചര്‍ച്ചയും നടത്തി.

ഫെഡറല്‍ കൗണ്‍സിലര്‍ ഫോര്‍ ഇക്കണോമിക്, എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് തലവന്‍ ഗൈ പാര്‍മെലിനുമായി ബേണിലെ ഫെഡറല്‍ പാലസില്‍ കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറി ടോം ജോസും വ്യവസായ സെക്രട്ടറി ഇളങ്കോവനും പങ്കെടുത്തു.
ബുധനാഴ്ച രാവിലെ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ വിശദീകരിക്കുന്നതിന് സ്വിറ്റ്സര്‍ലന്‍ഡിലെ സി. ഇ. ഒമാരുമായി കൂടിക്കാഴ്ച നടത്തി. ബേണിലെ ഇന്ത്യാ ഹൗസില്‍ അംബാസഡര്‍ സിബി ജോര്‍ജാണ് കൂടിക്കാഴ്ച ഒരുക്കിയത്. ചീഫ് സെക്രട്ടറി ടോംജോസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍ എന്നിവര്‍ സംബന്ധിച്ചു.

ബേണിലെ യന്ത്രവത്കൃത മാലിന്യ ശേഖരണ പ്ളാന്റിന്റെ പ്രവര്‍ത്തനം നേരില്‍ക്കണ്ടു മനസിലാക്കി. മാലിന്യ സംസ്കരണത്തിന്റെ വിവിധ ഘട്ടങ്ങളും, പുനചംക്രമണ സംവിധാനങ്ങളും അതിനോടു ബന്ധപ്പെട്ട കാര്യങ്ങളും വിശദമായി ചോദിച്ചറിഞ്ഞു. സ്വിസിലെ ഏറ്റവും അത്യാധുനിക മാലിന്യസംസ്ക്കരണ പ്ളാന്റാണ് മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചത്.

വൈകുന്നേരത്തോടെ മുഖ്യമന്ത്രിയും സംഘവും സ്വിസ് പര്യടനം പൂര്‍ത്തിയാക്കി പാരീസിലേയ്ക്കു പോയി.
- dated 14 May 2019


Comments:
Keywords: Europe - Otta Nottathil - 1552019pinarayi_bern Europe - Otta Nottathil - 1552019pinarayi_bern,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us