Today: 07 Jul 2020 GMT   Tell Your Friend
Advertisements
കാറ്റലോണിയന്‍ പ്രക്ഷോഭ നേതാക്കള്‍ക്ക് 13 വര്‍ഷം വരെ തടവ്
Photo #1 - Europe - Otta Nottathil - 171020196catalonia

മഡ്രിഡ്: കാറ്റലോണിയയിലെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയവര്‍ക്ക് സ്പാനിഷ് സുപ്രീം കോടതി ഒമ്പതുമുതല്‍ 13 വരെ വര്‍ഷം തടവുശിക്ഷ വിധിച്ചു. കാറ്റലോണിയയെ സ്പെയ്നില്‍നിന്നു വേര്‍പെടുത്തി സ്വതന്ത്ര രാജ്യമാക്കാന്‍ 2017~ല്‍ നടത്തിയ ഹിതപരിശോധനയുടെ പേരിലാണ് ഇവര്‍ക്കു മേല്‍ രാജ്യദ്രോഹക്കുറ്റം നടത്തി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചിരിക്കുന്നത്.

നാലുമാസത്തെ വിചാരണയ്ക്കുശേഷമാണ് സ്പെയിന്‍ സുപ്രീംകോടതി കേസില്‍ വിധിപറഞ്ഞത്. സ്വതന്ത്ര കാറ്റലോണിയയുടെ വൈസ് പ്രസിഡന്റായിരുന്ന ഓറിയോള്‍ ജാന്‍ക്വിറസിന് 13 വര്‍ഷം തടവുശിക്ഷ ലഭിച്ചു. വിചാരണ നേരിട്ട ഏറ്റവുംമുതിര്‍ന്ന നേതാവാണിദ്ദേഹം. രാജ്യദ്രോഹം, അനധികൃത ഫണ്ട് ഇടപാട് എന്നീ കുറ്റങ്ങളാണ് ജാന്‍ക്വിറസിനുമേല്‍ ചുമത്തിയിട്ടുള്ളത്. അദ്ദേഹത്തിന് 25 വര്‍ഷം തടവുശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

കാറ്റലോണിയന്‍ സര്‍ക്കാരിലെ തൊഴില്‍മന്ത്രിയായിരുന്ന ഡോളോസ് ബസ്സ, സര്‍ക്കാര്‍ വക്താവ് ജോര്‍ദി ടുറുള്‍, വിദേശകാര്യമന്ത്രിയായിരുന്ന റൗള്‍ റൊമേവ എന്നിവരെ 12 വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. സ്പീക്കറായിരുന്ന കാര്‍മര്‍ ഫോര്‍കാഡെല്‍, ജോക്വിം ഫോന്‍, അതിര്‍ത്തിമന്ത്രി ജോസപ് റള്‍, ദേശീയ അസംബ്ളി അധ്യക്ഷനായിരുന്ന ജോര്‍ദി കുസാര്‍ട് എന്നിവര്‍ക്ക് 11 മുതല്‍ ഒമ്പതുവര്‍ഷംവരെ തടവുലഭിച്ചു. വിചാരണ നേരിട്ട മൂന്നുനേതാക്കള്‍ക്ക് പിഴശിക്ഷയും വിധിച്ചു.

കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലസ് പുജ്ഡമോന്‍ അറസ്ററിലാവുംമുമ്പ് ബെല്‍ജിയത്തില്‍ രാഷ്ട്രീയാഭയം തേടിയിരുന്നു. 2017 ഒക്ടോബര്‍ ഒന്നിനാണ് സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യംതേടി കാറ്റലോണിയയില്‍ ഹിതപരിശോധന നടന്നത്. ഫലം റദ്ദാക്കിയ സ്പെയിന്‍ പുജ്ഡമോന്‍ അടക്കമുള്ള പ്രക്ഷോഭനേതാക്കളെ രാജ്യത്തുനിന്ന് പുറത്താക്കി. ഇതിനുശേഷം സ്പെയിന്‍ മുന്‍കൈയെടുത്ത് ഡിസംബറില്‍ നടത്തിയ തിരഞ്ഞെടുപ്പിലും ഫലം സ്വതന്ത്ര കാറ്റലോണിയയ്ക്ക് അനുകൂലമായിരുന്നു.

"സ്ററാന്‍ഡ് അപ്പ് ഫോര്‍ കാറ്റലോണിയ' എന്ന ഹാഷ് ടാഗില്‍ ലോകമെങ്ങും പ്രക്ഷോഭപരിപാടികള്‍ നടത്താന്‍ കാറ്റലോണിയന്‍ ദേശീയ അസംബ്ളി ആഹ്വാനംചെയ്തിട്ടുണ്ട്. വിധിപുറത്തുവന്നതിനുപിന്നാലെ കാറ്റലോണിയയിലാകെ പ്രതിഷേധം അലയടിക്കുകയാണ്.
- dated 17 Oct 2019


Comments:
Keywords: Europe - Otta Nottathil - 171020196catalonia Europe - Otta Nottathil - 171020196catalonia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7720206italy
വെനെറ്റോയില്‍ ക്വാറനൈ്റന്‍ ലംഘിക്കുന്നവര്‍ക്ക് 1000 യൂറോ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
7720205sweden
സ്വീഡിഷ് കുടിയേറ്റ നിയമ ഭേദഗതി വിദേശത്തുള്ള സ്വീഡന്‍കാര്‍ക്കും കുടുംബങ്ങള്‍ക്കും തിരിച്ചടി Recent or Hot News
തുടര്‍ന്നു വായിക്കുക
7720203ursula
ഉര്‍സുലയുടെ ഇലക്ഷന്‍ റാലി: യൂറോപ്യന്‍ കമ്മിഷന്‍ മാപ്പ് പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
7720201paris
മൊണാലിസ വീണ്ടും ചിരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
6720205euus
ട്രാന്‍സ് അറ്റ്ലാന്റിക് സൗഹൃദത്തിന് ഉലച്ചില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
6720202hcq
മലേറിയ, എച്ച്ഐവി മരുന്നുകള്‍ കോവിഡ് രോഗികള്‍ക്കു നല്‍കുന്നത് നിര്‍ത്തുന്നു
തുടര്‍ന്നു വായിക്കുക
6720204algeria
ഫ്രാന്‍സ് മാപ്പു പറയണമെന്ന് അല്‍ജീരിയ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us