Today: 01 Oct 2020 GMT   Tell Your Friend
Advertisements
12 വര്‍ഷം തേടി, 10 ലക്ഷം യൂറോയുടെ പുസ്തകം കണ്ടെത്തി
Photo #1 - Europe - Otta Nottathil - 18120198hafis
ആംസ്റ്റര്‍ഡാം: പത്തുലക്ഷം യൂറോ മൂല്യമുള്ള ഗ്രന്ഥം 12 വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍് ഡച്ച് ആര്‍ട്ട് ഡിറ്റക്ടിവ് ആര്‍തര്‍ ബ്രാന്‍ഡ് കണ്ടെത്തി. പേര്‍ഷ്യന്‍ കവികളിലെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ഹാഫിസിന്‍െറ "ദീവാന്‍ ഓഫ് ഹാഫിസ്' എന്ന പ്രശസ്തമായ കൃതിയുടെ കൈയെഴുത്തുപ്രതിയാണ് കണ്ടെത്തിയത്.

15ാം നൂറ്റാണ്ടില്‍ എഴുതിയ പുസ്തകമാണിത്. 1462~63 കാലയളവില്‍ സ്വര്‍ണംപൂശിയ പേജുകളില്‍ എഴുതപ്പെട്ട ഈ കൃതി പുസ്തക ഡീലര്‍ ആയ ജാഫര്‍ ഖാസിയുടെ കൈവശമായിരുന്നു. 2007ല്‍ ജര്‍മനിയിലെ മ്യൂണിക്കില്‍ വൃദ്ധസദനത്തില്‍വെച്ച് ഖാസി മരണപ്പെട്ടതോടെയാണ് പുസ്തകം കാണാതായത്. ഖാസിയുടെ കമ്പ്യൂട്ടര്‍ പരിശോധിച്ചപ്പോള്‍ നൂറുകണക്കിന് കൈയെഴുത്തു പ്രതികള്‍ ഉള്ളതായി കണ്ടെത്തിയെങ്കിലും ഇവ നഷ്ടപ്പെട്ടിരുന്നു.

ഖാസിയുടെ സുഹൃത്ത് തന്നെയായ മറ്റൊരു ഇറാന്‍കാരന്‍െറ ജര്‍മനിയിലെ വസതിയില്‍നിന്ന് 174 പുരാതന കൃതികള്‍ ജര്‍മന്‍ പൊലീസ് കണ്ടെത്തി. 2016ല്‍ ദീവാന്‍ ഓഫ് ഹാഫിസ് കണ്ടെത്തുന്നുവര്‍ക്ക് ജര്‍മന്‍ പൊലീസ് 50000 യൂറോ പ്രതിഫലം പ്രഖ്യാപിച്ചു. ഇതിനിടെ, ഇറാന്‍ രഹസ്യാന്വേഷണ വിഭാഗവും പുസ്തകം കണ്ടെത്താന്‍ രംഗത്തെത്തി. പുസ്തകം കൈവശമുണ്ടായിരുന്നയാള്‍ ഇറാന്‍ അന്വേഷണ സംഘത്തെ ഭയപ്പെട്ട് ആര്‍തര്‍ ബ്രാന്‍ഡിന് വിവരം കൈമാറുകയും ആഴ്ചകള്‍ നീണ്ട പരിശ്രമത്തിനുശേഷം പുസ്തകം സ്വന്തമാക്കുകയായിരുന്നു.

ഇപ്പോള്‍ ആംസ്റ്റര്‍ഡാമിലുള്ള ദീവാന്‍ ഓഫ് ഹാഫിസ് അടുത്തയാഴ്ച ജര്‍മന്‍ പൊലീസിന് കൈമാറുമെന്ന് ആര്‍തര്‍ ബ്രാന്‍ഡ് പറഞ്ഞു. ഖാസിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് പുസ്തകത്തിന്‍െറ കൈവശാവകാശം തീരുമാനിക്കുമെന്ന് ജര്‍മന്‍ പൊലീസ് പറഞ്ഞു.
- dated 18 Jan 2020


Comments:
Keywords: Europe - Otta Nottathil - 18120198hafis Europe - Otta Nottathil - 18120198hafis,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
101202012restrictions
കോവിഡ് വ്യാപനം: യൂറോപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
10120206war
അര്‍മീനിയ ~ അസര്‍ബൈജാന്‍ സംഘര്‍ഷത്തില്‍ പക്ഷം പിടിച്ച് ഫ്രാന്‍സും തുര്‍ക്കിയും Recent or Hot News
തുടര്‍ന്നു വായിക്കുക
10120205vatican
ചൈനയില്‍ വത്തിക്കാന്റെ ഇടപെടല്‍ അഭ്യര്‍ഥിച്ച് യുഎസ് Recent or Hot News
തുടര്‍ന്നു വായിക്കുക
10120204croo
അലക്സാന്‍ഡര്‍ ഡി ക്രൂവ് ബെല്‍ജിയന്‍ പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
10120207covid
3.38 കോടി പിന്നിട്ട് കോവിഡ് ബാധിതര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
30920207italy
എയര്‍പോര്‍ട്ട് മോഡല്‍ കോവിഡ് ടെസ്റ്റ് സ്കൂളുകളിലും നടപ്പാക്കാന്‍ ഇറ്റലി
തുടര്‍ന്നു വായിക്കുക
30920202swiss
കുടിയേറ്റ നിയന്ത്രണ നിര്‍ദേശത്തെ അനുകൂലിച്ചത് നാല് സ്വിസ് കാന്റനുകള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us