Today: 28 Mar 2020 GMT   Tell Your Friend
Advertisements
സ്വിറ്റ്സര്‍ലന്‍ഡില്‍ ലൈസന്‍സ് നഷ്ടം കൂടുതല്‍ ഫ്രഞ്ച് മേഖലയില്‍
Photo #1 - Europe - Otta Nottathil - 19220204license

സൂറിച്ച്: ട്രാഫിക് നിയമ ലംഘനത്തിന് ലൈസന്‍സ് പിടിച്ചെടുക്കല്‍ സാധാരണമാണ് സ്വിറ്റ്സര്‍ലന്‍ഡില്‍. ഈ നടപടി ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരുന്നത് ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവര്‍ക്ക് ഭൂരിപക്ഷമുള്ള കാന്റനുകളിലാണെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്.

ഈ കണക്കില്‍ ന്യൂചാറ്റല്‍ ഏറ്റവും മുന്നില്‍ നില്‍ക്കുമ്പോള്‍ ജര്‍മന്‍ ഭാഷക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഉറിയും അപ്പെന്‍സെലുമാണ് ഏറ്റവും പിന്നില്‍. ട്രാഫിക് നിയമലംഘനങ്ങള്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതും ഈ രണ്ടു കാന്റനുകളില്‍ തന്നെ.

2018 വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഇതനുസരിച്ച്, ന്യൂചാറ്റലിലെ 122,000 ലൈസന്‍സ് ഉടമകളില്‍ 2150 പേര്‍ക്ക് ആ വര്‍ഷം ഡ്റൈവിങ് വിലക്ക് ലഭിച്ചു. അതായത് ആയിരം പേര്‍ക്ക് 17.6 എന്ന നിരക്കില്‍.

ന്യൂചാറ്റലിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണമാണ് എണ്ണം ഇത്രയും കൂടി നില്‍ക്കുന്നതെന്നാണ് വിലയിരുത്തല്‍. ഫ്രഞ്ച് അതിര്‍ത്തിയോടു കൂടുതല്‍ ചേര്‍ന്നു കിടക്കുന്ന പ്രദേശമായതിനാല്‍ ഇവിടത്തുകാര്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിന്റെ ഇതര ഭാഗങ്ങളിലേക്കു പോകാന്‍ മറ്റു കാന്റനുകളിലുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ യാത്ര ചെയ്യേണ്ടി വരുന്നു. ഇതാണ് ഇവര്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കൂടുതല്‍ ബുക്ക് ചെയ്യപ്പെടാനും കാരണം.

ജനീവ, സൂറിച്ച്, ബേസല്‍ എന്നിങ്ങനെ വിദേശ കുടിയേറ്റക്കാരുടെ നിര്‍ണായ സാന്നിധ്യമുള്ള കാന്റനുകളില്‍ 12.1 എന്ന നിരക്കിലാണ് ലൈസന്‍സ് പിടിച്ചെടുക്കല്‍., സഗ്ഗില്‍ ഇത് 11 മാത്രം.
- dated 19 Feb 2020


Comments:
Keywords: Europe - Otta Nottathil - 19220204license Europe - Otta Nottathil - 19220204license,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
summertime_change_march_29
യൂറോപ്പില്‍ സമ്മര്‍സമയം മാര്‍ച്ച് 29 ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
pope_francis_blessing_urbi_et_orbi_27march
യേശുവില്‍ പ്രത്യാശയര്‍പ്പിച്ചു പ്രാര്‍ത്ഥിയ്ക്കുക: ഫ്രാന്‍സിസ് പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
28320208norway
വൈറസ് ട്രാക്കിങ് ആപ്പുമായി നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
28320203pollution
ലോക്ക്ഡൗണ്‍ കാരണം അന്തരീക്ഷ മലിനീകരണം കുത്തനെ കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
28320203101
സ്പാനിഷ് ഫ്ളൂവിനെ അതിജീവിച്ച 101 വയസുകാരന്‍ കൊവിഡില്‍ നിന്നും മുക്തനായി Recent or Hot News
തുടര്‍ന്നു വായിക്കുക
28320202death
ഇറ്റലിയില്‍ ഒറ്റ ദിവസം ആയിരത്തോളം പേര്‍ മരിച്ചു
~ ബ്രിട്ടനില്‍ 181
~ സ്പെയ്നില്‍ 769 തുടര്‍ന്നു വായിക്കുക
28320201rate
ജര്‍മനിയില്‍ മരണ നിരക്ക് 0.6%, ഇറ്റലിയില്‍ 10%: എന്താണ് കൊറോണ കാരണമുള്ള യഥാര്‍ഥ മരണ നിരക്ക്?
~ ദിവസം 2 ലക്ഷം പരിശോധനകള്‍ നടത്താന്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us