Today: 18 Oct 2021 GMT   Tell Your Friend
Advertisements
റഷ്യയില്‍ പുടിന്റെ പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷം
Photo #1 - Europe - Otta Nottathil - 21920215putin
മോസ്കോ: റഷ്യന്‍ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും അധികാരമുറപ്പിച്ച് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നയിക്കുന്ന 'യുനൈറ്റഡ് റഷ്യ' പാര്‍ട്ടി. വ്യാപക തിരിമറി ആരോപിക്കപ്പെട്ട തെരഞ്ഞെടുപ്പാണിത്. നേതാക്കളെ കൂട്ടമായി അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെ നടപടികളുമായി പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കിയാണ് പുടിന്‍ തെരഞ്ഞെടുപ്പ് നേരിട്ടത്.

പാര്‍ലമെന്‍റിന്‍െറ അധോസഭയായ ഡ്യൂമയില്‍ 450 സീറ്റുകളില്‍ 315ഉം യുനൈറ്റഡ് റഷ്യ സ്വന്തമാക്കി. കഴിഞ്ഞ തവണ 334 സീറ്റുകളായിരുന്നത് നേരിയ കുറവുണ്ടായെങ്കിലും ഭരണഘടനാ ഭേദഗതിയുള്‍പ്പെടെ സുപ്രധാന വിഷയങ്ങളില്‍ തുടര്‍ന്നും പുടിന് സമഗ്രാധികാരം നല്‍കുന്നതാണ് ഫലം. തെരഞ്ഞെടുപ്പില്‍ ഇത്തവണ യുനൈറ്റഡ് റഷ്യ പിറകിലാകുമെന്ന് സര്‍വേ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും എല്ലാ പ്രവചനങ്ങളും നിഷ്പ്രഭമാക്കിയാണ് വന്‍ വിജയം.

2011ലെ തെരഞ്ഞെടുപ്പില്‍ സമാന തിരിമറി ആരോപണമുയര്‍ത്തിയ അന്നത്തെ പ്രതിപക്ഷ നേതാവ് അലക്സി നാവല്‍നി പിന്നീട് അറസ്റ്റിലായിരുന്നു.

യുനൈറ്റഡ് റഷ്യക്ക് കഴിഞ്ഞ തവണ 54 ശതമാനം വോട്ടുണ്ടായിരുന്നത് ഇത്തവണ ഗണ്യമായി കുറഞ്ഞു. അതേ സമയം, തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കമ്യൂണിസ്റ്റുകള്‍ 13.3 ശതമാനം വോട്ടുനേടി. ഓണ്‍ലൈന്‍ വോട്ടിങ്, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍, മൂന്നു ദിവസത്തേക്ക് വോട്ടെടുപ്പ് നീട്ടല്‍ തുടങ്ങി തിരിമറിക്ക് അവസരം ഒരുക്കുന്ന നിയമങ്ങള്‍ പലതു നടപ്പാക്കിയായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പ്.
- dated 21 Sep 2021


Comments:
Keywords: Europe - Otta Nottathil - 21920215putin Europe - Otta Nottathil - 21920215putin,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
181020213covaxin
കോവാക്സിന്‍ അനുമതി: ലോകാരോഗ്യ സംഘടന അടുത്ത ആഴ്ച പരിഗണിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
171020216who
ഇന്ത്യന്‍ വിദഗ്ധന്‍ ലോകാരോഗ്യ സംഘടനാ പാനലില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171020213vangogh
നാസികള്‍ പിടിച്ചെടുത്ത വാന്‍ഗോഗ് ചിത്രം ലേലം ചെയ്യുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
171020212covid
റഷ്യയില്‍ ആദ്യമായി പ്രതിദിന കോവിഡ് മരണം നാലക്കത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
alitalia_iti_new_brand_company
അലിറ്റാലിയ ഇനി ചരിത്രം: ഇറ്റാലിയന്‍ ദേശീയ എയര്‍ലൈന്‍ ഐടിഎ യ്ക്ക് സ്വന്തം Recent or Hot News
തുടര്‍ന്നു വായിക്കുക
norway_bow_arrow_attack
നോര്‍വേയിലെ തീവ്രവാദിയെ ചോദ്യം ചെയ്യുന്നു
തുടര്‍ന്നു വായിക്കുക
booster_dose_immoral_who_head
ബൂസ്ററര്‍ ഡോസ് അധാര്‍മ്മികമെന്ന് ഡബ്ള്യുഎച്ച്ഒ മേധാവി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us