Today: 27 Nov 2020 GMT   Tell Your Friend
Advertisements
കാര്‍ട്ടൂണ്‍ വിവാദം: യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും കൊമ്പുകോര്‍ക്കുന്നു
Photo #1 - Europe - Otta Nottathil - 291020209france

ബ്രസല്‍സ്: കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ഫ്രാന്‍സില്‍ അധ്യാപകന്‍ വധിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മിലുള്ള സംഘര്‍ഷം കനക്കുന്നു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ രംഗത്തുവന്നതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. മുസ്ലിംകളോടും ഇസ്ലാമിനും നേരെയുള്ള ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മാക്രോണിന്‍െറ സമീപനം മുന്‍നിര്‍ത്തി അദ്ദേഹത്തിന്‍െറ മനോനില പരിശോധിക്കുകയും ചികിത്സിക്കുകയും വേണമെന്നാണ് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍ പറഞ്ഞത്.

ഉര്‍ദുഗാന്‍െറ അഭിപ്രായത്തിനെതിരേ ജര്‍മനിയും ഇറ്റലിയും നെതര്‍ലന്‍ഡ്സും ഗ്രീസും സൈപ്രസും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. യൂറോപ്യന്‍ യൂനിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെല്‍ ഉര്‍ദുഗാന്‍െറ അഭിപ്രായത്തെ 'അസ്വീകാര്യം' എന്ന് പറഞ്ഞു. 'അപകടകരമായ ഈ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്നും' അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്ളാമിക തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ ഫ്രാന്‍സിന് ജര്‍മ്മനിയുടെ പിന്തുണ നല്‍കുമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്കോ മാസ് പറഞ്ഞു. നാഗരികതകളുടെ ഏറ്റുമുട്ടലിന്‍െറ പേരിലുള്ള ഉര്‍ദുഗാന്‍െറ വാചാടോപം മതഭ്രാന്തും അസഹിഷ്ണുതയും വളര്‍ത്തുമെന്ന് ഗ്രീസ് പ്രസിഡന്‍റ് കാതെറിന സകെല്ലറോപ പറഞ്ഞു.'ഫ്രഞ്ച് പ്രസിഡന്‍റിനെതിരായ ആക്രമണം യൂറോപ്യന്‍ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരാണെന്ന്' സൈപ്രസ് പ്രസിഡന്‍റ് നിക്കോസ് അനസ്താസിയോഡസ് പറഞ്ഞു. തുര്‍ക്കിയുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അതിനാല്‍ തങ്ങളുടെ സ്ഥാനപതിയെ തിരികെ വിളിക്കുന്നതായും നേരത്തേ ഫ്രാന്‍സ് പ്രതികരിച്ചിരുന്നു.

'മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ ഏകപക്ഷീയമായ നടപടികള്‍ക്കാണ് തുര്‍ക്കി ശ്രമിച്ചതെന്ന്' യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ചാള്‍സ് മൈക്കല്‍ കുറ്റപ്പെടുത്തുന്നു. ഈ മാസം ആദ്യം നടന്ന ഉച്ചകോടിയില്‍ യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങള്‍ ഉര്‍ദുഗാന്‍െറ 'പ്രകോപനങ്ങള്‍' അവസാനിപ്പിച്ചില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍ ഉടലെടുത്തത്.

'പ്രവര്‍ത്തനത്തിലും പ്രഖ്യാപനത്തിലും ടര്‍ക്കിഷ് ഭാഗത്തു നിന്നുള്ള മാറ്റം ഞങ്ങള്‍ വ്യക്തമായി പ്രതീക്ഷിക്കുന്നു'~യൂറോപ്യന്‍ യൂണിയന്‍ വക്താവ് പീറ്റര്‍ സ്ററാനോ പറഞ്ഞു. കാത്തിരിക്കണോ അല്ലെങ്കില്‍ നടപടിയെടുക്കുമോ എന്നറിയാന്‍ അംഗരാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനും തീവ്രവാദത്തിനും എതിരായി തന്‍െറ രാജ്യം ഫ്രാന്‍സിനൊപ്പം നില്‍ക്കുന്നുവെന്ന് ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ പറഞ്ഞു.

- dated 29 Oct 2020


Comments:
Keywords: Europe - Otta Nottathil - 291020209france Europe - Otta Nottathil - 291020209france,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2611202010swiss
കോര്‍പ്പറെറ്റ് റെസ്പോണ്‍സിബിലിറ്റി റഫറണ്ടവുമായി സ്വിറ്റ്സര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
251120206pope
ഉയ്ഗുര്‍ മുസ്ളിംകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
251120205vaccine
രണ്ടര യൂറോയ്ക്ക് വാക്സിന്‍ ലഭ്യമാക്കും: ആസ്ട്രസെനക്ക Recent or Hot News
തുടര്‍ന്നു വായിക്കുക
251120203macron
മൂന്നാം തരംഗം ഒഴിവാക്കാന്‍ ആഹ്വാനവുമായി മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
271120207who
വാക്സിന്‍ 'മത്സരത്തില്‍' ദരിദ്ര രാജ്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടരുത്: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
spinal_sugery_piano_play_doctor_italy
പിയാനോ സംഗീതത്തില്‍ ഇറ്റലിയില്‍ നട്ടെല്ലിനു ശസ്ത്രക്രിയ
തുടര്‍ന്നു വായിക്കുക
231120205modena
മോഡേണ വാക്സിന് വില 25~37 ഡോളര്‍; യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us