ലൂസേണ്‍: സ്വിറ്റ്സര്‍ലന്‍ഡിലെ ലുസേണില്‍ സെന്റ് പീറ്റേഴ്സ് കത്തോലിക്കാ പള്ളിയി ല്‍ എഐ കുമ്പസാരക്കൂട് ഒരുക്കിയിരിക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സഭാവൃത്തങ്ങള്‍ അറിയിച്ചു.
""കുമ്പസാരിക്കാന്‍ വൈദികനെ തേടി പോകേണ്ട, അതിനും പരിഹാരമായി, കുമ്പസാരക്കൂട്ടില്‍ കര്‍ത്താവിന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രൂപം പാപങ്ങള്‍ കേട്ടു പരിഹാരം പറയും" എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
എന്നാല്‍ പള്ളിയില്‍ എഐ ജീസസ് പദ്ധതി നിലവിലുണ്ടെന്നും ഇത് ആളുകളുടെ കുമ്പസാരം കേള്‍ക്കാനോ ഒരു വൈദികനെ പകരക്കാരനാക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്നും ലുസേണ്‍ സെന്റ് പീറ്റേഴ്സ് കത്തോലിക്കാ പള്ളി അധികൃതര്‍ വ്യക്തമാക്കി. എഐയെക്കുറിച്ച് ഇടവകവിശ്വാസികള്‍ക്കു അറിവ് പകരാനും ബൈബിള്‍ സംബ ന്ധമായ സംശയങ്ങള്‍ പരിഹരിക്കാനുമാണ് ഇതു സ്ഥാപിച്ചതെന്നും അവര്‍ വ്യക്ത മാക്കി
'തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു' എന്നു വ്യാഖ്യാനിക്കാവുന്ന 'ദേവൂസ് ഇന്‍ മാാക്കിന' എന്ന പദ്ധതിയുടെ ഭാഗമായാണു എഐ ക്രിസ്തുവിനെ പ്രതിഷ്ഠിച്ചതെ ന്നു സെന്റ് പീറ്റേഴ്സ് പള്ളി ഭാരവാഹികള്‍ പറഞ്ഞു.
എഐയെക്കുറിച്ച് ഇടവകവിശ്വാസികള്‍ക്കു അറിവ് പകരാനും ബൈബിള്‍ സംബ ന്ധമായ സംശയങ്ങള്‍ പരിഹരിക്കാനുമാണ് ഇതു സ്ഥാപിച്ചതെന്നും അവര്‍ വ്യക്ത മാക്കി
വിശ്വാസിക്കു മുന്നിലിരിക്കുന്ന പാനല്‍ ബോര്‍ഡിലെ ബട്ടണില്‍ വിരലമര്‍ത്തിയാല്‍ യേശുവിന്റെ രൂപം തെളിയും. ലുസേണ്‍ യൂണിവേഴ്സിറ്റി ഓഫ് അപൈ്ളഡ് സയന്‍സ സ് ആന്‍ഡ് ആര്‍ട്സിലെ ഇമ്മേഴ്സീവ് റിയാലിറ്റീസ് റിസര്‍ച്ച് ലാബിന്റെ സഹകരണ ത്തോടെയാണ് ഇടവക ഇതു സ്ഥാപിച്ചത്.

Comments: