ഇസ്രയേലിന്റെ പങ്ക് തള്ളിക്കളയാനാവില്ലെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് രാജ്യങ്ങളും ദീര്‍ഘകാലമായി ശത്രുചേരിയിലായതിനാല്‍ ആ വാദങ്ങള്‍ക്ക് ബലമുണ്ട്. പലസ്തീനിലെ ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങളില്‍ ഇറാനും പ്രതികരിച്ചിരുന്നു. നേരിട്ട് ഇടപെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായി.
കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും തീവ്രമായ യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. ഏപ്രിലില്‍ ദമാസ്കസിലെ ഇറാനിയന്‍ നയതന്ത്രകെട്ടിടം ഇസ്രയേല്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഇറാന്റെ ഇസ്ളാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ജനറല്‍മാരായ മുഹമ്മദ് റിസ സഹേദിയും മുഹമ്മദ് ഹാദി റഹീമിയും കൊല്ലപ്പെട്ടു. പിന്നാലെ ഇറാന് ഇസ്രയേലിനെതിരെ ഡ്രോണ്‍ ആക്രമണം നടത്തി. 120 ബാലിസ്ററിക് മിസൈലുകളും 170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും ഇസ്രയേലിന് നേരെ ഇറാന് തൊടുത്തുവിട്ടു.

Comments: