Today: 21 Jan 2025 GMT   Tell Your Friend
Advertisements
കംപ്യൂട്ടര്‍ പ്രതിഭ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കുത്തിസ് വിശുദ്ധ പദവിയിലേക്ക്
Photo #1 - Europe - Otta Nottathil - carlo_akuthis_als_saint
വത്തിക്കാന്‍സിറ്റി: ദിവ്യകാരുണ്യഭക്തിയിലൂടെ ശ്രദ്ധേയനായ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കുത്തിസിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. കാര്‍ലോയുടെ മധ്യസ്ഥതയില്‍ നടന്ന അദ്ഭുതത്തിന് മാര്‍പാപ്പ അംഗീകാരം നല്‍കിയതോടെയാണു വിശുദ്ധ പദവിയിലേക്കുള്ള വഴി തെളിഞ്ഞത്.

കംപ്യൂട്ടര്‍ ജ്ഞാനം വിശ്വാസ പ്രചാരണത്തിനുപയോഗിച്ച് 15ാം വയസ്സില്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ പ്രതിഭയാണ് കാര്‍ലോസ്.ലാപ്ടോപ്പും സമൂഹമാധ്യമങ്ങളും ജപമാലയും ജീവിതത്തില്‍ സമന്വയിപ്പിച്ച് വിശ്വാസ പ്രചാരണത്തില്‍ പുതിയ പാത തുറന്നത് ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായം കൂടിയാണ്.

ഇതോടൊപ്പം കൊണ്‍സൊലാറ്റ മിഷനറീസ് സഭാ സ്ഥാപകനും ഇറ്റാലിയന്‍ വൈദികനുമായ വാഴ്ത്തപ്പെട്ട ജൂസേപ്പെ അല്ലാമാനോയെയും സിറിയയിലെ 11 രക്തസാക്ഷികളെയും വിശുദ്ധരായി നാമകരണം ചെയ്യാനും മാര്‍പാപ്പ അംഗീകാരം നല്‍കി. ആഗോള കത്തോലിക്കാസഭ ജൂബിലി വര്‍ഷമായി ആചരിക്കുന്ന അടുത്ത വര്‍ഷം നാമകരണം നടന്നേക്കുമെന്നാണ് സൂചന.

നാമകരണ കാര്യങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ തലവന്‍ കര്‍ദിനാള്‍ മാഴ്സെല്ലോ സെമെരാരോ ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി നവവിശുദ്ധരുമായി ബന്ധപ്പെട്ട വിവിധ ഉത്തരവുകള്‍ക്ക് അംഗീകാരം നേടി.

1991 മേയ് മൂന്നിന് ലണ്ടനില്‍ ജനിച്ച് മിലാനില്‍ വളര്‍ന്ന കാര്‍ലോ 11ാം വയസ്സില്‍ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിനു തുടക്കമിട്ടത്.

വാഴ്ത്തപ്പെട്ട കാര്‍ലോ അക്കുത്തിസ് പതിനഞ്ചാം വയസില്‍ 2006 ഒക്ടോബര്‍ 12ന് ഇറ്റലിയിലെ മൊന്‍സായില്‍ ലുക്കിമിയ ബാധിച്ചാണു മരിച്ചത്. മരണശേഷം അധികം വൈകാതെതന്നെ കാര്‍ലോയുടെ ജീവിതവിശുദ്ധിയെ അംഗീകരിക്കുന്നതിന് സഭയുടെ നാമകരണ നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്ന അഭിപ്രായം അവനെ അടുത്തറിഞ്ഞവരില്‍നിന്നും അവന്‍റെ ആത്മീയത തൊട്ടറിഞ്ഞവരില്‍നിന്നും ഉയര്‍ന്നുവന്നു.

2013ല്‍ നാമകരണ നടപടിക്രമങ്ങള്‍ക്ക് മിലാന്‍ അതിരൂപതയില്‍ കര്‍ദിനാള്‍ ആഞ്ചലോ സ്കോള തുടക്കം കുറിച്ചു. 2020ല്‍ അസീസിയില്‍ വച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഭൗതികദേഹം അസീസിയിലാണു കബറടക്കിയിരിക്കുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യമായ കോസ്റററിക്കയിലെ വലേറിയ എന്ന പെണ്‍കുട്ടിക്കു ലഭിച്ച അദ്ഭുത രോഗസൗഖ്യമാണ് വാഴ്ത്തപ്പെട്ട കാര്‍ലോയുടെ വിശുദ്ധ പദവിക്കു നിദാനമായത്.

സൈക്കിള്‍ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണത്തോടു മല്ലടിച്ചു ചികിത്സയില്‍ കഴിയവേയാണ് വലേറിയയ്ക്ക് അദ്ഭുത സൗഖ്യമുണ്ടായത്. അപകടശേഷം വെന്‍റിലേറ്ററിലായിരുന്ന വലേറിയ ഏതു നിമിഷവും മരിക്കുമെന്ന അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് അമ്മ ലിലിയാന അസീസിയിലെത്തി വാഴ്ത്തപ്പെട്ട കാര്‍ലോയുടെ കബറിടത്തില്‍ പ്രാര്‍ഥിക്കുകയായിരുന്നു.

അവരുടെ തീര്‍ഥാടനം കഴിഞ്ഞ് പത്തു ദിവസത്തിനുശേഷം വലേറിയയെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നു മാറ്റുകയും പിന്നാലെ തലച്ചോറിനേറ്റ ക്ഷതം പൂര്‍ണമായും ഭേദമാകുകയും ചെയ്തു. അപകടം നടന്ന് രണ്ടു മാസത്തിനുശേഷം പൂര്‍ണ ആരോഗ്യവതിയായി 2022 സെപ്റ്റംബര്‍ രണ്ടിന് വലേറിയയും അമ്മയും വാഴ്ത്തപ്പെട്ട കാര്‍ലോയുടെ കബറിടത്തിലെത്തി പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു.

വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അദ്ഭുതങ്ങള്‍ രേഖപ്പെടുത്തി ശ്രദ്ധേയനായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 136 വിശ്വാസ അദ്ഭുതങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തി, വെര്‍ച്വല്‍ മ്യൂസിയം സൃഷ്ടിച്ചു. പന്തുകളിയും വിഡിയോ ഗെയിമുകളുമായിരുന്നു ഇഷ്ടം. വെബ്സൈറ്റുകള്‍ ഉണ്ടാക്കാന്‍ കംപ്യൂട്ടറിനു മുന്‍പിലെന്നപോലെ മണിക്കൂറുകള്‍ പ്രാര്‍ഥനയ്ക്കും ചെലവിട്ടു. രക്താര്‍ബുദം ബാധിച്ച് 2006 ല്‍ ഒക്ടോബര്‍ 12ന് മരിക്കും
വരെ സജീവസാക്ഷ്യം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്ന ലോക യുവജനദിനത്തിന്റെ മധ്യസ്ഥന്‍ കാര്‍ലോ ആയിരുന്നു.
- dated 24 May 2024


Comments:
Keywords: Europe - Otta Nottathil - carlo_akuthis_als_saint Europe - Otta Nottathil - carlo_akuthis_als_saint,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
wef_2025_in_davos_started
ലോക സാമ്പത്തിക ഫോറം ; വാര്‍ഷിക ഉച്ചകോടിയ്ക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍ തുടക്കമായി Recent or Hot News
തുടര്‍ന്നു വായിക്കുക
fire_hotel_resort_kartalkaya_turkey_jan_21_2025
തുര്‍ക്കിയിലെ സ്കീ റിസോര്‍ട്ടില്‍ തീപിടിത്തം ; 66 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
europe_america_newyork_london_linking_musk
യൂറോപ്പിനെയും യുഎസിനെയും തുരങ്കപാതയിലൂടെ ബന്ധിപ്പിക്കാന്‍ മസ്കിന്റെ പദ്ധതി Recent or Hot News
തുടര്‍ന്നു വായിക്കുക
ceasefire_hostages_release_jan_19_2025
വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ത്ഥ്യമായി ; ബന്ദികളുടെ മോചനവും Recent or Hot News
തുടര്‍ന്നു വായിക്കുക
Camera_nun_of_India_sr_lismi_parayil_cmc_vatican_media_meet
'ഇന്ത്യാസ് കാമറ നണ്‍' സിസ്ററര്‍ ലിസ്മി പാറയില്‍ സിഎംസി വത്തിക്കാനിലെ മാദ്ധ്യമസമ്മേളനത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
eu_leaders_welcome_gaza_ceasefire
യൂറോപ്യന്‍ നേതാക്കള്‍ ഗാസ വെടിനിര്‍ത്തലിനെയും ബന്ദി മോചനത്തെയും സ്വാഗതം ചെയ്തു
തുടര്‍ന്നു വായിക്കുക
PM_france_govt_survives_no_confidence_vote
ഫ്രാന്‍സില്‍ സര്‍ക്കാര്‍ അവിശ്വാസത്തെ അതിജീവിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us