വിവിധ മേഖലകളില്‍ കടുത്ത തൊഴിലാളി ക്ഷാമമാണ് രാജ്യം നേരിടുന്നത്. ഈ സാഹചര്യത്തില്‍, വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍ക്കും അഞ്ച് വര്‍ഷം നിര്‍ദിഷ്ട മേഖലയില്‍ തൊഴില്‍ പരിചയമുണ്ടെങ്കില്‍ എസ്റേറാണിയയില്‍ ഇയു ബ്ളൂ കാര്‍ഡിന് അപേക്ഷിക്കാവുന്ന തരത്തിലാണ് ഭേദഗതി.
മുന്‍പ് യൂണിവേഴ്സിറ്റി യോഗ്യത ഉള്ളവര്‍ക്കു മാത്രമാണ് അപേക്ഷിക്കാന്‍ അനുമതിയുണ്ടായിരുന്നത്. അതും, ഒരു വര്‍ഷത്തെ തൊഴില്‍ കരാറില്‍ രാജ്യത്തെത്തുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ തൊഴില്‍ കാലാവധി ആറു മാസമായി നിജപ്പെടുത്തിയിട്ടുണ്ട്.
തൊഴില്‍ നഷ്ടപ്പെട്ടാലും, രണ്ടു വര്‍ഷത്തില്‍ താഴെയായി ബ്ളൂ കാര്‍ഡ് ഉള്ള വിദേശികള്‍ക്ക് മൂന്നു മാസം കൂടി തൊഴില്‍ അന്വേണത്തിനായി എസ്റേറാണിയയില്‍ തുടരുകയും ചെയ്യാവുന്ന വിധത്തിലാണ് മാറ്റം. രണ്ടു വര്‍ഷത്തില്‍ കൂടുതലായി ബ്ളൂ കാര്‍ഡ് ഉള്ളവര്‍ക്ക് ആറു മാസവും തുടരാം. ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റ് പാസാക്കിക്കഴിഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ അംഗമായ ഏഥു രാജ്യത്തു നിന്ന് ബ്ളൂ കാര്‍ഡ് എടുത്തവര്‍ക്കും എസ്റ്റോണിയയില്‍ തൊഴിലുടമയെ മാറ്റാനുള്ള അവകാശവും നല്‍കിയിട്ടുണ്ട്.

Comments: