ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുമായി ശ്രമങ്ങള്‍ ആരംഭിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഖ്യകക്ഷികളെ മാറ്റി നിര്‍ത്തിയ സംഭവത്തില്‍ തന്ത്രങ്ങള്‍ മെനയാന്‍ പ്രധാന യൂറോപ്യന്‍ ശക്തികളില്‍ നിന്നുള്ള നേതാക്കള്‍ ഫ്രാന്‍സില്‍ ഒത്തുകൂടിയിരിയ്ക്കയാണ്.
യൂറോപ്പിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രതിജ്ഞാബദ്ധരായ എല്ലാ രാജ്യക്കാരുടെയും പങ്കാളിത്തത്തോടെ തുടരുന്ന ഒരു പ്രക്രിയയുടെ തുടക്കമാണ് കൂടിക്കാഴ്ചയെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ മേധാവി അന്റോണിയോ കോസ്ററയും പറഞ്ഞു.
യൂറോപ്യന്‍ യൂണിയനും അതിന്റെ അംഗരാജ്യങ്ങളും ഈ പ്രക്രിയയില്‍ ഒരു പ്രധാന പങ്ക് വഹിക്കും, എന്ന് അദ്ദേഹം എക്സില്‍ എഴുതി.
ഉക്രെയ്നിലെ ഏത് സമാധാന കരാറും ശാശ്വതമാണെന്ന് ഉറപ്പാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ യൂറോപ്പ് ശ്രമിക്കുകയാണ്, ആവശ്യമെങ്കില്‍ സമാധാന സേനയെ വിന്യസിക്കാന്‍ തയ്യാറാണെന്ന് ബ്രിട്ടന് പറഞ്ഞു.
ബ്രിട്ടന്, ഡെന്മാര്ക്ക്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, പോളണ്ട്, സ്പെയിന് എന്നീ രാജ്യങ്ങളിലെ ഗവണ്മെന്റ് തലവന്മാരെയും യൂറോപ്യന്‍ കൗണ്‍സില്‍, യൂറോപ്യന്‍ കമ്മീഷന്, നാറ്റോ എന്നിവയുടെ തലവന്മാരെയും ഒരുമിപ്പിക്കുന്നതായിരുന്നു പാരീസിലെ ഇന്നത്തെ യോഗം.
അത്തരമൊരു നീക്കത്തിന് തയ്യാറാണെന്ന് ബ്രിട്ടന് പ്രഖ്യാപിച്ചതിന് ശേഷം, ഏതെങ്കിലും സമാധാന സേനയുടെ ഭാഗമായി യുദ്ധത്തില്‍ തകര്‍ന്ന ഉക്രെയ്നിലേക്ക് തങ്ങളുടെ സൈനികരെ അയക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ""അകാല''മാണെന്ന് തിങ്കളാഴ്ച ജര്‍മ്മനി പറഞ്ഞു.
യൂറോപ്പിലെ സുരക്ഷ ഉറപ്പാക്കാന്‍ ഉക്രെയ്നില് "ആവശ്യമെങ്കില്‍ നമ്മുടെ സ്വന്തം സൈന്യത്തെ നിലത്ത് നിര്‍ത്താന്‍" തയ്യാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍ ഞായറാഴ്ച പറഞ്ഞു.

Comments: