Today: 14 Nov 2024 GMT   Tell Your Friend
Advertisements
പാരിസില്‍ മലയാളികളടക്കം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വീടിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു
Photo #1 - Europe - Otta Nottathil - fire_broke_out_in_a_building_at_Columbus_Paris_indian_students
പാരീസ്:പാരിസില്‍ മലയാളികളടക്കം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൊളംബസ് എന്ന സ്ഥലത്ത് വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ തീപിടിത്തമുണ്ടായി. മാനേജ്മെന്റ്, എന്‍ജിനീയറിങ് പഠനത്തിനായി എത്തിയ 8 മലയാളികള്‍ ഉള്‍പ്പെടെ പെട്ടകുട്ടികളടക്കം 27 ഓളം വിദ്യാര്‍ഥികളാണു ഈ വീട്ടില്‍ താമസിച്ചിരുന്നത്.

സംഭവത്തില്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ക്കു നിസ്സാര പരുക്കേറ്റു. മലയാളി വിദ്യാര്‍ഥികളടക്കം ബാക്കിയുള്ളവര്‍ സുരക്ഷിതരാണന്നാണ് വിവരം. അതേസമയം, മിക്ക വിദ്യാര്‍ഥികളുടെയും പാസ്പോര്‍ട്ടും വിദ്യാഭ്യാസരേഖകളും, ലാപ്ടോപ്പ്, കറന്‍സി, തുടങ്ങിയ വിലപിടിപ്പുള്ള സാമഗ്രികളും കത്തിനശിച്ചു. വൈകുന്നേരമാണ് തീ കത്തിപ്പടര്‍ന്നത്.

പ്ളാസ്ററിക്ക് ഉപയോഗിച്ചു നിര്‍മിച്ചിരുന്ന മുറികളിലാണ് തീപിടിത്തമുണ്ടായി വലിയതോതില്‍ തീ പടര്‍ന്നത്. റഫ്രിജറേറ്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണു തീപിടിത്തമുണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഫ്രഞ്ചുകാരനായ വീട്ടുടമയെ പൊലീസ് കസ്ററഡിയിലെടുത്തു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തു നിന്നു മാറേണ്ടി വന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ എംബസിയും റെഡ്ക്രോസ് പോലുള്ള വിവിധ സംഘടനകളും വ്യക്തികളും സഹായത്തിനെത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഹോട്ടലുകളില്‍ താമസമൊരുക്കി. നിലവില്‍ ഇവരെ വിവിധ വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിച്ച് താല്‍ക്കാലിക താമസത്തിന് വഴിയൊരുക്കിയിരിയ്ക്കയാണ്.പൊലീസ് അന്വേഷണം നടത്തിവരികയാണ്. തുടര്‍ന്നുള്ള കാര്യങ്ങളില്‍ കേസെടുത്ത ശേഷമേ പാസ്പോര്‍ട്ടും മറ്റു രേഖകളും വീണ്ടെടുക്കുന്ന നടപടികളിലേക്ക് നീങ്ങുകയുള്ളുവെന്ന് വിദ്യാര്‍ഥികളെ എംബസി അറിയിച്ചിട്ടുണ്ട്.
- dated 12 Apr 2024


Comments:
Keywords: Europe - Otta Nottathil - fire_broke_out_in_a_building_at_Columbus_Paris_indian_students Europe - Otta Nottathil - fire_broke_out_in_a_building_at_Columbus_Paris_indian_students,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
putin_promotes_sex_during_work_intervals
ജോലിയുടെ ഇടവേളയില്‍ ലൈംഗികബന്ധം പ്രോത്സാഹിപ്പിക്കാന്‍ പുടിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
sweden_blue_card_salary_limit
സ്വീഡനില്‍ ബ്ളൂ കാര്‍ഡിന് അപേക്ഷിക്കാനുള്ള ശമ്പള പരിധിയില്‍ ഇളവ് Recent or Hot News
തുടര്‍ന്നു വായിക്കുക
ssweden_blue_card_processing_time
സ്വീഡനില്‍ ബ്ളൂ കാര്‍ഡ് പ്രോസസിങ് സമയം ഇനി വെറും 30 ദിവസം Recent or Hot News
തുടര്‍ന്നു വായിക്കുക
amsterdam_anti_israel_riot
ഇസ്രയേല്‍ വിരുദ്ധര്‍ ആംസ്ററര്‍ഡാമില്‍ ട്രെയ്നിനു തീയിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
bulgarian_booker_winner
ഭൂതകാലസ്നേഹം അമിതമാകരുത്: ബുക്കര്‍ ജേതാവ് Recent or Hot News
തുടര്‍ന്നു വായിക്കുക
trump_stand_danger_for_europe_world
ട്രംപിന്റെ ജയം യൂറോപ്പിനും ജര്‍മനിക്കും ആശങ്ക; എങ്കിലും അഭിനന്ദനവുമായി ലോകനേതാക്കള്‍
തുടര്‍ന്നു വായിക്കുക
spain_europe_biggest_flood
സ്പെയിന്‍ നേരിടുന്നത് 500 വര്‍ഷത്തിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ പ്രളയക്കെടുതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us