Today: 09 Jun 2026 GMT   Tell Your Friend
Advertisements
ട്രംപിന്റെ ഭീഷണി: ഹമാസ് മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ചു
Photo #1 - Europe - Otta Nottathil - hamas_free_3_hostages
ഖാന്‍ യൂനിസ്: യുഎസും ഇസ്രയേലും സ്വരം കടുപ്പിച്ചതോടെ മൂന്നു ബന്ദികളെ ഹമാസ് മോചിപ്പിച്ചു. മറുപടിയായി ഇസ്രയേല്‍ തടവുകാരെ മോചിപ്പിക്കുന്ന നടപടി തുടങ്ങി. 369 തടവുകാരെയാകും മോചിപ്പിക്കുക. 2023 ഒക്റ്റോബര്‍ ഏഴു മുതല്‍ ഹമാസിന്‍റെ തടവിലായിരുന്ന അര്‍ജന്‍റീന, റഷ്യ, യുഎസ് പൗരന്മാരെയാണു മോചിപ്പിച്ചത്. മൂന്നു പേര്‍ക്കും ഇസ്രേലി പൗരത്വവുമുണ്ട്. ക്ഷീണിച്ച്, വിളറിയ അവസ്ഥയിലാണു ഹമാസിന്‍റെ തടവറയില്‍ നിന്നു പുറത്തുവന്നവര്‍ കാണപ്പെട്ടത്. എന്നാല്‍, കഴിഞ്ഞ ശനിയാഴ്ച മോചിപ്പിക്കപ്പെട്ടവരെക്കാള്‍ ഭേദപ്പെട്ട ആരോഗ്യാവസ്ഥയിലാണ്.

വെടിനിര്‍ത്തല്‍ കരാര്‍ നാലാഴ്ചയെത്തിയതിനൊപ്പം യുദ്ധമേഘങ്ങള്‍ ഉരുണ്ടുകൂടിയിരുന്നു ഗാസയില്‍. ഇസ്രയേല്‍ കരാര്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ഹമാസ് ബന്ദിമോചനം വൈകിച്ചതോടെയാണ് വീണ്ടും ആശങ്ക ഉയര്‍ന്നത്. ഗാസയില്‍ നിന്നു പലസ്തീനികളെ ഒഴിപ്പിക്കാനുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നിര്‍ദേശം പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തു.

എന്നാല്‍, ബന്ദിമോചനം നീണ്ടുപോയാല്‍ ആക്രമണം തുടങ്ങുമെന്ന് ഇസ്രയേലും ഇതിനെ പിന്തുണച്ച് യുഎസും രംഗത്തെത്തിയതോടെ ഹമാസ് നിലപാട് മാറ്റി. ജനുവരി 19ന് ആരംഭിച്ച വെടിനിര്‍ത്തലിനുശേഷം ഇതുവരെ 24 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 730ലേറെ തടവുകാരെ ഇസ്രയേലും വിട്ടയച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍, കൂടാരങ്ങള്‍, ഇന്ധനം, ചികിത്സയ്ക്കാവശ്യമായ സാമഗ്രികള്‍ എന്നിവ ഗാസയിലെത്തുന്നത് ഇസ്രയേല്‍ വൈകിപ്പിക്കുന്നെന്നാണ് ഹമാസിന്‍റെ ആരോപണം.
- dated 16 Feb 2025


Comments:
Keywords: Europe - Otta Nottathil - hamas_free_3_hostages Europe - Otta Nottathil - hamas_free_3_hostages,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
മാഡ്രിഡിനെ ജനക്കടലാക്കി ലിയോ മാര്‍പ്പാപ്പ ; വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് 12 ലക്ഷത്തിലധികം വിശ്വാസികള്‍ Recent or Hot News


ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ സ്പെയിന്‍ സന്ദര്‍ശനത്തിന്റെ രണ്ഢാം ദിനത്തിലെ അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തവും അദ്ദേഹത്തിന്റെ സുപ്രധാന സന്ദേശങ്ങളും കൈയ്യടി നേടി. ഫുട്ബോള്‍ ആവേശത്തെയും വെല്ലുന്ന സ്വീകരണം. പാവങ്ങള്‍ക്കൊപ്പമെന്ന് പോപ്പ് തുടര്‍ന്നു വായിക്കുക
യുഎഇയില്‍ എബോള യാത്രാവിലക്ക് പ്രാബല്യത്തില്‍; എമിറേറ്റ്സ് യാത്രക്കാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം Recent or Hot News

കണക്റ്റിങ് ഫ്ലൈറ്റുകള്‍ക്കും നിയമം ബാധകം തുടര്‍ന്നു വായിക്കുക
ആറുദിന സന്ദര്‍ശനബ്ളിനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്പെയിനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്കുള്ള പ്രവേശനസമയം ദീര്‍ഘിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക