
ബഹുസ്വരത, മനുഷ്യാവകാശങ്ങള്‍, നിയമവാഴ്ച എന്നിവയുടെ അടിസ്ഥാന മൂല്യങ്ങള്‍, ഇയുവില്‍ വെല്ലുവിളിക്കപ്പെടുകയാണന്നും സംയുക്തമായി പറഞ്ഞു. ഇവിടെ അപകടത്തിലാകുന്നത് ജനാധിപത്യ ക്രമത്തിന്റെ അടിത്തറയല്ലാതെ മറ്റൊന്നുമല്ലന്നാണ് മൂവരും വ്യക്തമാക്കിയത്. ഓരോ പ്രസിഡന്റുമാരും അവരുടെ രാജ്യത്തിന്റെ ഭരണഘടനകളോടുള്ള ബഹുമാനം ഉറപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നവരാണ്.
"അതിനാല്‍ ജനാധിപത്യ സ്ഥാപനങ്ങളും മൂല്യങ്ങളും, സ്വാതന്ത്ര്യത്തിന്റെ ഉറപ്പുകള്‍, മാധ്യമങ്ങളുടെ സ്വാതന്ത്ര്യം, ജനാധിപത്യ രാഷ്ട്രീയ പ്രതിപക്ഷങ്ങളുടെ പങ്ക്, അധികാര വിഭജനം, അധികാര വിനിയോഗത്തിനുള്ള പരിധികളുടെ മൂല്യം എന്നിവ സംരക്ഷിക്കേണ്ടത് അഃ്യാവശ്യമാണന്ന് ഇറ്റലിയുടെ സെര്‍ജിയോ മാറ്ററെല്ലയും ജര്‍മ്മനിയുടെ ഡോ. ഫ്രാങ്ക്~വാള്‍ട്ടര്‍ സ്റെറയ്ന്‍മെയറും, ഓസ്ട്രിയയുടെ അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലനും ഒരേ സ്വരത്തില്‍ പറഞ്ഞു.
ഇറ്റലിയില്‍, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടി ഒന്നാം സ്ഥാനത്തും 27 ശതമാനം വോട്ടുകളോടെ ക്രെഡിറ്റ് ചെയ്യപ്പെട്ടിരിയ്ക്കയാണ്. ജര്‍മ്മനിയില്‍, ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (അളഉ) 15 ശതമാനം, പ്രധാന മധ്യ~വലതു പാര്‍ട്ടിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.
ഓസ്ട്രിയയില്‍, ഫ്രീഡം പാര്‍ട്ടിയും (എഫ്പിഒ) നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ~ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ തലവന്‍, ശക്തമായി നാറ്റോ അനുകൂലിയും ഉൈ്രകന്‍ അനുകൂലിയുമാണ്. മറ്റ് തീവ്ര വലതുപക്ഷ പാര്‍ട്ടികളായ മാറ്റിയോ സാല്‍വിനിയുടെ ലീഗും ഫ്രാന്‍സിലെ മറൈന്‍ ലെ പെന്നിന്റെ ദേശീയ റാലിയും റഷ്യന്‍ അനുകൂലമാണെന്ന് ആരോപിക്കപ്പെടുന്നു.
അടിസ്ഥാന ജനാധിപത്യ തത്വങ്ങളെ ചോദ്യം ചെയ്യുന്നവരെ നേരിടാന്‍ കൂടുതല്‍ യൂറോപ്യന്‍ ഐക്യം ആവശ്യമാണെന്നാണ് മൂന്ന് പ്രസിഡന്റുമാരും ആവശ്യപ്പെട്ടത്. ലിബറല്‍ ജനാധിപത്യ ക്രമം യൂറോപ്പിന്റെ ഏകീകരണവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു. മൂല്യങ്ങളുടെയും നിയമപരമായ മാനദണ്ഡങ്ങളുടെയും ഒരു യൂറോപ്യന്‍ കമ്മ്യൂണിറ്റിയില്‍ സ്വയം നങ്കൂരമിട്ട്, ജനാധിപത്യ ക്രമത്തിലും സമാധാനത്തിലും അധിഷ്ഠിതമായ ഒരു സഹവര്‍ത്തിത്വമാണ് ഇയു ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്.

Comments: