തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഗാവിന്. ഒരു സെലിബ്രിറ്റിയെ തട്ടിക്കൊണ്ടു പോകുകയെന്നത് തന്റെ എക്കാലത്തെയും ആഗ്രഹമാണെന്ന് അബ്ഡക്റ്റ് ലവേഴ്സ് എന്ന ഓണ്‍ലൈന്‍ ഗ്രൂപ്പില്‍ ഇയാള്‍ കുറിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.
വില്ലബിയുടെ കഴുത്ത് അറുത്ത് കൊല്ലാനുള്ള പദ്ധതിയില്‍ സഹായിക്കാമോ എന്നും ഇയാള്‍ ഓണ്‍ലൈന്‍ ഗ്രൂപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പില്‍ രഹസ്യമായി തുടര്‍ന്നിരുന്ന അണ്ടര്‍കവര്‍ പൊലീസ് ഓഫിസര്‍ പൊലീസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഇയാളുടെ വീട് പരിശോധിച്ചപ്പോള്‍ ക്ളോറോഫോമും കൈകാലുകള്‍ ബന്ധിക്കാനുള്ള വസ്തുക്കളും അടക്കമുള്ളവയും കണ്ടെത്തി. വില്ലബിയുടെ ഭര്‍ത്താവിനെയും കുട്ടികളെയും കൊലപ്പെടുത്താനും ഇയാള്‍ പദ്ധതിയിട്ടിരുന്നു.

Comments: