ലുകാഷെങ്കോ: ഏകാധിപത്യത്തിന്റെ മൂന്നു പതിറ്റാണ്ട്

News Photo 1 - Europe - Otta Nottathil - lukashcnko_30_years_belarus
ബലാറസിന്റെ ചരിത്രത്തില്‍ ആദ്യമായും അവസാനമായും നടത്തപ്പെട്ട സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിലാണ് അലക്സാണ്‍ഡര്‍ ലുകാഷെങ്കോ രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്, 1994ല്‍. തുടര്‍ന്നുള്ള മൂന്നു പതിറ്റാണ്ടുകള്‍ രാഷ്ട്രീയ എതിരാളികളെ ജനാധിപത്യവിരുദ്ധമായി അടിച്ചമര്‍ത്തുന്ന കാഴ്ചകളാല്‍ സമൃദ്ധമായിരുന്നു.

തുടര്‍ന്നു നടന്ന ഒരു തെരഞ്ഞെടുപ്പ് പോലും സ്വതന്ത്രവും നീതിയുക്തവുമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളോ പാശ്ചാത്യ രാജ്യങ്ങളോ അംഗീകരിച്ചിട്ടില്ല. യഥാര്‍ഥത്തില്‍ അദ്ദേഹത്തെ താഴെയിറക്കാനുള്ള ഏറ്റവും നല്ല അവസരം 1996ലായിരുന്നു എന്നാണ് 2010ല്‍ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന അലേസ് മിഖേലോവിച്ച് അഭിപ്രായപ്പെടുന്നത്. അന്ന് പാര്‍ലമെന്റുമായും സുപ്രീം കൗണ്‍സിലുമായും ഒരേസമയം കൊമ്പുകോര്‍ത്ത ലുകാഷെങ്കോ ഇംപീച്ച്മെന്റ് ഭീഷണി വരെ നേരിട്ടു.

1991ല്‍ സോവ്യറ്റ് യൂണിയനില്‍ നിന്നു വേര്‍പെട്ട രാജ്യം ലുകാഷെങ്കോയുടെ ഭരണകാലത്ത് പല കാര്യങ്ങളിലും സോവ്യറ്റ് യുഗത്തിലേക്കു മടങ്ങിപ്പോകുകയാണ് ചെയ്തത്. രാജ്യത്തിന്റെ പതാകയില്‍ വരെ ഈ രീതിയില്‍ മാറ്റം വന്നു. ഇതിനിടെ പ്രസിഡന്‍ഷ്യല്‍ കാലാവധി രണ്ടു വര്‍ഷം കൂടി നീട്ടിയ ലുകാഷെങ്കോ പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തു.

തൊണ്ണൂറുകളുടെ അവസാനത്തോടെ ലുകാഷെങ്കോയുടെ പ്രമുഖരായ രാഷ്ട്രീയ എതിരാളികള്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരാകാന്‍ തുടങ്ങി. മുന്‍ ആഭ്യന്തര മന്ത്രി യൂറി സഖാറെങ്ക, തെരഞ്ഞെടുപ്പ് കമ്മിഷന്‍ അധ്യക്ഷന്‍ വിക്ടര്‍ ഹാന്‍ചര്‍, ഉപദേശകന്‍ അനറ്റൊലി ക്രാസോവ്സ്കി എന്നിങ്ങനെ നീളുന്ന ആ പട്ടിക. ബലാറൂസിയന്‍ സ്പെഷ്യല്‍ യൂണിറ്റ് അംഗമായിരുന്ന യൂറി ഗരാവസ്കി, താന്‍ ഈ മൂന്നു പേരുടെയും തട്ടിക്കൊണ്ടുപോകലില്‍ പങ്കാളിയായിരുന്നു എന്ന് 2019ല്‍ വെളിപ്പെടുത്തുകയും ചെയ്തു. അവരെ കൊന്നു കളഞ്ഞതിന്റെ വിവരങ്ങളും പുറത്തുവിട്ടു.

2020ലെ തെരഞ്ഞെടുപ്പ് മുതല്‍ യൂറോപ്യന്‍ യൂണിയനും യുഎസും യുകെയും യുക്രെയ്നും ലുകാഷെങ്കോയെ ബലാറസ് പ്രസിഡന്റായി അംഗീകരിക്കുന്നില്ല. ബയണറ്റ് ഭരണം എന്നാണ് അദ്ദേഹത്തിന്റെ സര്‍ക്കാരിനെ പാശ്ചാത്യ രാജ്യങ്ങള്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍, റഷ്യയുടെ ഉറച്ച പിന്തുണയോടെ ലുകാഷെങ്കോ പൂര്‍വാധികം ശക്തനായി തുടരുന്നു. രാജ്യത്തെ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം മറ്റു രാജ്യങ്ങളിലേക്കു മാറ്റി.

സാമ്പത്തികമായും റഷ്യയെ ഏറെ ആശ്രയിക്കുന്ന ബലാറസിന് യൂറോപ്യന്‍ യൂണിയനുമായി കാര്യമായ ബന്ധങ്ങളില്ല. ഈ വര്‍ഷം എഴുപത് വയസ് തികയുന്ന ലുകാഷെങ്കോയുടെ ആരോഗ്യസ്ഥിതിയില്‍ പലരും സംശയങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. 2025ലാണ് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അതില്‍ പങ്കെടുക്കുമോ എന്ന് ലുകാഷെങ്കോ ഇനിയും വ്യക്തമാക്കിയിട്ടില്ല.
- dated 23 Jul 2024

Comments:

Keywords: Europe - Otta Nottathil - lukashcnko_30_years_belarus Europe - Otta Nottathil - lukashcnko_30_years_belarus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

Zelensyj_on_trump_Ukraine_plan__Nato_membership_Nov_14_2026
യൂറോപ്പ് ട്രംപിന്റെ ഉപാധിക്ക് മുന്നില്‍ പ്രതിസന്ധിയിലായി യുൈ്രകന്‍; നാറ്റോ അംഗത്വത്തിനായി ഡോണ്‍ബാസ് വിട്ടുകൊടുക്കുന്ന കാര്യം പരിഗണനയിലെന്ന് പ്രസിഡന്റ് സെലന്‍സ്കി; ജനവിധ തേടുമെന്ന് പ്രഖ്യാപനം
Bomb_threat_italian_schools_by_e_mails_Nov_11_2026
യൂറോപ്പ് ഇറ്റലിയില്‍ കൂട്ടബ്ളൂം ഭീഷണി; ഡയറക്ടറേറ്റുകളിലും സ്കൂളുകളിലും ഇമെയില്‍ വഴി ബോംബ് ഭീഷണി മുഴക്കി റഷ്യന്‍ അനുകൂല സംഘടന; വന്‍ ആശങ്കയില്‍ അധികൃതര്‍
warning_cyber_attack_on_smart_lo_T_devices_Nov_11_2026
യൂറോപ്പ് സൈബര്‍ ആക്രമണം: ഫ്രിഡ്ജുകള്‍ക്ക് പിന്നാലെ മറ്റ് സ്മാര്‍ട്ട് വീട്ടുപകരണങ്ങളും ഹാക്കര്‍മാരുടെ നിഴലില്‍; യൂറോപ്പില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം
EUZ_head_retires_choose_new_president_Nov_10_2026
യൂറോപ്പ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിര്‍ണ്ണായക മാറ്റം; ക്രിസ്ററിന്‍ ലഗാര്‍ഡ് പദവി ഒഴിയുന്നു; പുതിയ മേധാവിയെ ഈ വര്‍ഷാവസാനത്തോടെ തിരഞ്ഞെടുക്കാന്‍ ഇയു
thousands_of_migrants_flock_of_Canery_holiday_island_Nov_09_2026
യൂറോപ്പ് കാനറി ദ്വീപുകളില്‍ അഭയാര്‍ഥി പ്രവാഹം രൂക്ഷം; എല്‍ ഹിയേറോയില്‍ ദിവസങ്ങള്‍ക്കകം എത്തിയത് ആയിരക്കണക്കിന് ആളുകള്‍; അതീവ ഗുരുതരമെന്ന് അധികൃതര്‍
krakow_shooting_suspect_dies_of_injuries_Nov_09_2026
യൂറോപ്പ് പോളണ്ടിലെ ക്രാക്കോവ് വെടിവയ്പ്പ്; പ്രധാന പ്രതി ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു ; കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി ഉയര്‍ന്നു
Hungery_ex_PM_V_Orban_brother_arrested_regarding_human_trafficing_Nov_09_2026
യൂറോപ്പ് ഹംഗറിയില്‍ രാഷ്ട്രീയ ഭൂകമ്പം; മുന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ സഹോദരന്‍ മനുഷ്യക്കടത്ത് കേസില്‍ അറസ്ററില്‍