അയര്‍ലന്‍ഡ് പ്രാദേശിക തെരഞ്ഞെടുപ്പില്‍ മലയാളിക്ക് വിജയം

News Photo 1 - Europe - Otta Nottathil - malayalee_win_ireland_election
കോതമംഗലം: അയര്‍ലന്‍ഡിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ കോതമംഗലം ഊന്നുകല്‍ സ്വദേശിക്ക് തകര്‍പ്പന്‍ ജയം. ഡബ്ളിന്‍ സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഊന്നുകല്‍ സ്വദേശിയായ ഫെല്‍ജിന്‍ ജോസാണ് വിജയക്കൊടി പാറിച്ചത്.

ഊന്നുകല്‍ നമ്പൂരിക്കൂപ്പ് സ്വദേശികളായ പൈനാപ്പിള്ളില്‍ ജോസ് സെബാസ്ററ്യന്‍ ( ജോയി) കൊച്ചുറാണി ദമ്പതികളുടെ മകനാണ് ഫെല്‍ജിന്‍. പതിനെട്ടു വര്‍ഷം മുന്‍പാണ് ജോയിയും കുടുബവും അയര്‍ലണ്ടില്‍ താമസമാക്കിയത്. അയര്‍ലന്‍ഡിലെ ഡബ്ളിന്‍ സിറ്റി കൗണ്‍സില്‍ കാബ്ര ഡിവിഷനില്‍ നിന്നാണ് ഫെല്‍ജിന്‍ കൗണ്‍സിലിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് ഫെല്‍ജിന്‍ ജോസ് മത്സരിച്ചത്.

ഡബ്ളിന്‍ ഫിന്‍ഗ്ളസിലാണ് ജോയിയും കുടുബവും താമസിക്കുന്നത്. അയര്‍ലണ്ടിലെത്തിയ ആദ്യകാല മലയാളി പ്രവാസികളില്‍ പ്രമുഖനാണ് ജോയ്. തങ്ങള്‍ക്ക് ഏറെ സുപരിചിതനായ ജോയുടെ മകന്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തിയതോടെ ഏറെ പ്രതീക്ഷയിലായിരുന്നു ഐറിഷ് മലയാളി സമൂഹം. ഭൗതികശാസ്ത്ര ഗവേഷക വിദ്യാര്‍ഥിയും, പരിസ്ഥിതി പ്രവര്‍ത്തകനുമാണ് ഫെല്‍ജിന്‍.

ഫെല്‍ജിന്‍ ചെയര്‍പേഴ്സണ്‍ ആയ ഡബ്ളിന്‍ കമ്മ്യൂട്ടര്‍ കോയലിഷന്‍ എന്ന ഗ്രൂപ്പ് ഡബ്ളിനിലെ ഗതാഗത മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കി ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നിരവധി വികസന രേഖകള്‍ ഇതിനോടകം ചര്‍ച്ചയായി മാറി.നഗരത്തിനായി നടത്തിയ കാമ്പയിനുകള്‍ പലതും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു. തെരഞ്ഞെടുപ്പില്‍ ഫെല്‍ജിന്‍ ജോസിന്‍റെ മിന്നും വിജയത്തില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് അയര്‍ലന്‍ഡിലെ കോതമംഗലം സ്വദേശികളുടെ കൂട്ടായ്മയായ കോതമംഗലം ഫ്രണ്ട്സ് പ്രസിഡന്‍റ് അഡ്വക്കേറ്റ് ബിനു ബി അന്തിനാട് പറഞ്ഞു.
- dated 12 Jun 2024

Comments:

Keywords: Europe - Otta Nottathil - malayalee_win_ireland_election Europe - Otta Nottathil - malayalee_win_ireland_election,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

യൂറോപ്പ് ഫ്രാന്‍സില്‍ ഇളകിമറിഞ്ഞ് വിദ്യാര്‍ഥി പ്രക്ഷോഭം; അക്രമപരമ്പരയായി മാറി വിദ്യാര്‍ഥി സമരം, പൊലീസിനും ജനങ്ങള്‍ക്കും നേരെ ക്രൂരമായ കയ്യേറ്റം
France_400_schools_closed_as_student_protests_continue
യൂറോപ്പ് ഫ്രാന്‍സില്‍ കത്തുന്നു; 400~ലധികം സ്കൂളുകള്‍ പൂട്ടി വിദ്യാര്‍ത്ഥി സമരം; 2,000 പേര്‍ അറസ്ററില്‍
World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list
യൂറോപ്പ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികള്‍: തായ്വാന്റെ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാമത്; പട്ടികയില്‍ ഏഷ്യന്‍ ആധിപത്യം
യൂറോപ്പ് ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
യൂറോപ്പ് വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'
യൂറോപ്പ് ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം
യൂറോപ്പ് ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്