Today: 17 Jan 2020 GMT   Tell Your Friend
Advertisements
പാരീസിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലില്‍ വന്‍ തീപിടിത്തം
Photo #1 - Europe - Otta Nottathil - ntre_dame_burned_down
Photo #2 - Europe - Otta Nottathil - ntre_dame_burned_down
പാരീസ്: 850 വര്‍ഷം പഴക്കമുള്ള പാരീസിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലില്‍ വന്‍ തീപിടിത്തം. തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കത്തീഡ്രലിന്റെ ഗോപുര മണികള്‍ക്ക് മുകളില്‍ വരെ തീ ഉയര്‍ന്നു. തീപ്പിടത്തത്തെ തുടര്‍ന്നുണ്ടായ പുക വലിയതോതില്‍ ഉയരുന്നുണ്ട്. കത്തീഡ്രലിന്റെ മുകളിലുള്ള ഗോപുര ശിഖരം തീപിടത്തില്‍ തകര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നോടഡം കത്തീഡ്രലില്‍ തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്...
ക്രാണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന ടെലിവിഷന്‍ പരിപാടി മാറ്റിവെച്ചു. കത്തീഡ്രലിലേക്കുള്ള വഴികള്‍ പോലീസും അഗ്നിശമന സേനയും തടഞ്ഞിരിക്കുകയാണ്. .

12ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച നോത്രദാം കത്തീഡ്രലില്‍ നവീകരണം നടന്നുകൊണ്ടിരിക്കെയാണ് തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. എന്തെങ്കിലും അപകടത്തിന്റെ ഭാഗമായാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് നോട്രഡാം കത്തീഡ്രല്‍.

അല്‍പ്പം ചരിത്രം

കത്തീഡ്രലുകളുടെ രാജ്ഞി എന്നാണ് ചീൃേലഉമാല കത്തിഡ്രല്‍ അറിയപ്പെടുക. റോമന്‍ ദൈവം ജൂപിറ്ററിനു സമര്‍പ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രത്തിനുമേല്‍ പണിത രണ്ടു പഴയ പള്ളികളുടെ അവശിഷ്ടങ്ങളുടെ മുകളില്‍ ആണ് നോത്ര് ഡാം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതു. 1163 ല്‍ അലക്സാണ്ടര്‍ മൂന്നാമന്‍ പാപ്പാ , കത്തീഡ്രലിന്റെ അടിസ്ഥാന ശിലസ്ഥാപിച്ചു. 26 വര്‍ഷത്തിനു ശേഷം അതിന്റെ പ്രധാന അള്‍ത്താരയില്‍ വിശുദ്ധ ബലി അര്‍പ്പിക്കപ്പെട്ടു.

1210 നും 1250 നും ഇടയില്‍ ആണ് 223 അടി ഉയരമുള്ള ഗോപുരങ്ങള്‍ പണിതത്. പള്ളി 1345 ല്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കപ്പെട്ടു.
19~ാം നൂറ്റാണ്ടില്‍ പുനരുദ്ധാരണത്തിനിടയില്‍, ഏപ്രില്‍ 15 ന് തീപിടിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

1431 ല്‍ ഇംഗ്ളണ്ടിലെ രാജാവ് ഹെന്‍ട്രി ആറാമന്‍ കത്തീഡ്രലില്‍ വച്ചാണ് കിരീടധാരണം ചെയ്യപ്പെട്ടത്.

നാശനഷ്ടങ്ങളുണ്ടായിട്ടും ഫ്രാന്‍സിലെ വിപ്ളവസമയത്ത് നെപ്പോളിയന്‍ 1802~ല്‍ രാജാവായി കിരീടധാരണത്തിന് വിധേയനായതു ഈ കത്തീഡ്രലില്‍ ആണ്. രണ്ട് ലോക മഹായുദ്ധങ്ങള്‍ അതിജീവിച്ചു നില്‍ക്കുന്ന ചരിത്രീ ഇതിനുണ്ട്.

പത്തൊന്‍പതാം പീയൂസ് മാര്‍പ്പാപ്പ ഫ്രാന്‍സിലെ ഏറ്റവും പ്രശസ്തയായ കത്തോലിക്കാ രക്തസാക്ഷിയായജോണ്‍ ഓഫ് ആര്‍ക്കിനെ 1909 ല്‍ വിശുദ്ധ യായി പ്രഖ്യാപിച്ചത് ഇവിടെ വച്ചാണ്.

ക്രിസ്തു ക്രൂശിക്കപ്പെട്ട ക്രൂശിന്റെ ഭാഗം, ക്രിസ്തു ധരിച്ച മുള്‍ക്കിരീടം എന്നിവ ഇവിടെ സൂക്ഷിക്കപ്പെടുന്നതായി വിശ്വസിക്കപ്പെടുന്നു.

എണ്ണമറ്റ കലകള്‍, ചരിത്രപരമായ കലാരൂപങ്ങള്‍, വിശിഷ്ടമായ ചില നിക്ഷേപങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് ഈ കത്തിഡ്രല്‍. അതിന്റെ എല്ലാ ഭാഗങ്ങളുമായി 17~ാം നൂറ്റാണ്ടിലെ മ്യൂസിക്കല്‍ pipe organ ഇപ്പോഴും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്,".

വിഖ്യാത ഹ്യൂഗോ യുടെ "ദി ഹഞ്ചെക്ക് ഓഫ് നോട്ട്രി ഡാം" പോലുള്ള സാഹിത്യ കൃതികളില്‍ ഈ കത്തീദ്രല്‍ അമര്‍ത്യത കൈവരിച്ചിട്ടുണ്ട്. "നൊറെര്‍ ഡാം ഡി പാരിസ്" എന്ന് ഫ്രഞ്ച് ഭാഷയില്‍ പറഞ്ഞിരിക്കുന്ന ഈ കത്തീഡ്രല്‍ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നാണ്.


സെക്യൂലറിസഷന്‍ വഴി 1905~നു മുന്‍പ് സ്ഥാപിക്കപ്പെട്ട എല്ലാ പള്ളികളും ഫ്രഞ്ചു സര്‍ക്കാര്‍ സ്വന്തമാക്കി, NotreDame കത്തീദ്രല്‍ ഉള്‍പ്പെടെ . പാരീസിലെ അതിരൂപതക്ക സൗജന്യമായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നു എന്നു മാത്രം.ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒന്നുകൂടെയാണിത്.
- dated 15 Apr 2019


Comments:
Keywords: Europe - Otta Nottathil - ntre_dame_burned_down Europe - Otta Nottathil - ntre_dame_burned_down,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us