പലസ്തീന് രാഷ്ട്ര പദവി നല്‍കണമെന്ന് സ്പെയിനും നോര്‍വേയും അയര്‍ലന്‍ഡും, എതിര്‍ത്ത് ഡെന്‍മാര്‍ക്ക്

News Photo 1 - Europe - Otta Nottathil - palestine_country_status_eu
മാഡ്രിഡ്: പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച തീരുമാനം യൂറോപ്യന്‍ രാജ്യങ്ങളായ സ്പെയിനും നോര്‍വേയും അയര്‍ലന്‍ഡും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ, ഐക്യരാഷ്ട്ര സഭയിലെ 193 അംഗങ്ങളില്‍ പലസ്തീന്‍ രാജ്യത്തിന് അംഗീകാരം നല്‍കിയ രാജ്യങ്ങളുടെ എണ്ണം 146 ആയി.

പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാനുള്ള ഒരേയൊരു മാര്‍ഗം പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുക മാത്രമാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞു. കിഴക്കന്‍ ജറൂസലേം തലസ്ഥാനമായിക്കൊണ്ട് വെസ്ററ് ബാങ്കും ഗസ്സയും ഉള്‍പ്പെട്ടതാവണം പലസ്തീന്‍ രാഷ്ട്രം. വേറിട്ടു കിടക്കുന്ന ഈ രണ്ട് ഭൂഭാഗങ്ങളെയും ഇടനാഴി വഴി ബന്ധിപ്പിക്കണമെന്നും സ്പാനിഷ് പ്രധാനമന്ത്രി നിര്‍ദേശം വച്ചു.

പലസ്തീനിലും ഇസ്രായേലിലും സമാധാനം പുന:സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയാണ് രാഷ്ട്ര സ്ഥാപനത്തിന് അംഗീകാരം നല്‍കുന്നതെന്ന് സ്പാനിഷ് സര്‍ക്കാര്‍ വക്താവ് പിലാര്‍ അലേഗ്യ്ര പറഞ്ഞു. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിന്‍റെ ഭാഗമായി ഐറിഷ് പാര്‍ലമെന്‍റിന് പുറത്ത് പലസ്തീന്‍ പതാക ഉയര്‍ത്തി. പശ്ചിമേഷ്യയില്‍ സമാധാനം പുലരണമെങ്കില്‍ പലസ്തീന് രാഷ്ട്രമായി അംഗീകാരം വേണമെന്ന് നേരത്തെ നോര്‍വേ പ്രധാനമന്ത്രി ജോനസ് ഗഹ്ര്‍ സ്റേറാര്‍ പ്രസ്താവിച്ചിരുന്നു.

നേരത്തെ, നോര്‍വേയും അയര്‍ലന്‍ഡും സ്പെയിനും പലസ്തീന് രാഷ്ട്രമായി അംഗീകാരം നല്‍കുന്നതില്‍ പ്രതിഷേധിച്ച് ഇസ്രായേല്‍ മൂന്ന് രാഷ്ട്രങ്ങളില്‍ നിന്നും തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചിരുന്നു. തീവ്രവാദത്തെ അംഗീകരിക്കുകയാണ് അയര്‍ലന്‍ഡും നോര്‍വേയും സ്പെയിനും ചെയ്യുന്നതെന്നാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാത്സ് പ്രതികരിച്ചത്.

അതേസമയം, പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള ബില്‍ ഡെന്മാര്‍ക്ക് പാര്‍ലമെന്‍റ് വോട്ടിനിട്ട് തള്ളി. സ്വതന്ത്ര രാജ്യമായി പരിഗണിക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ പലസ്തീന് ഇല്ലെന്ന് ഡാനിഷ് വിദേശകാര്യ മന്ത്രി ലാര്‍സ് ലോക്കി റാസ്മുസെന്‍ പറഞ്ഞു. നാല് ഇടത് പാര്‍ട്ടികളുടെ പിന്തുണയോടെയാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. എന്നാല്‍, പാസാക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ല.

എന്നാല്‍, ഭാവിയില്‍ പലസ്തീന്‍ രാഷ്ട്രസ്ഥാപനത്തെ പിന്തുണയ്ക്കാന്‍ കഴിയുന്ന ഒരു ദിവസം വരുമെന്നും റാസ്മുസെന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ബില്ലിലെ വോട്ടെടുപ്പില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു.
- dated 29 May 2024

Comments:

Keywords: Europe - Otta Nottathil - palestine_country_status_eu Europe - Otta Nottathil - palestine_country_status_eu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

France_400_schools_closed_as_student_protests_continue
യൂറോപ്പ് ഫ്രാന്‍സില്‍ കത്തുന്നു; 400~ലധികം സ്കൂളുകള്‍ പൂട്ടി വിദ്യാര്‍ത്ഥി സമരം; 2,000 പേര്‍ അറസ്ററില്‍
World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list
യൂറോപ്പ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികള്‍: തായ്വാന്റെ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാമത്; പട്ടികയില്‍ ഏഷ്യന്‍ ആധിപത്യം
യൂറോപ്പ് ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
യൂറോപ്പ് വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'
യൂറോപ്പ് ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം
യൂറോപ്പ് ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്
യൂറോപ്പ് നരേന്ദ്ര മോദി സ്ളോവാക്യയില്‍ വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം എളുപ്പമാക്കും