Advertisements
|
ഫ്രാന്‍സിസ് മാര്‍പാപ്പ ജക്കാര്‍ത്തയിലെത്തി
ജോസ് കുമ്പിളുവേലില്‍
ജക്കാര്‍ത്ത: ഏഷ്യയിലേക്കും ഓഷ്യാനിയയിലേക്കുമുള്ള അപ്പസ്തോലിക യാത്രയ്ക്ക് തുടക്കമിട്ടുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ജക്കാര്‍ത്തയിലെത്തി. 13 മണിക്കൂറിലധികം യാത്ര ചെയ്ത ശേഷമാണ്, ഫ്രാന്‍സിസ് മാര്‍പാപ്പ ജക്കാര്‍ത്തയില്‍ ലാന്‍ഡ് ചെയ്തത്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്ത സൂകര്‍ണോ~ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 11:19 നാണ് ലാന്റ് ചെയ്തത്്.
ജക്കാര്‍ത്തയില്‍ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച രണ്ട് കുട്ടികള്‍ പച്ചക്കറികള്‍, പഴങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പൂക്കള്‍ എന്നിവയുടെ പൂച്ചെണ്ട് പാപ്പയ്ക്ക് നല്‍കി. ജക്കാര്‍ത്തയിലെ അപ്പസ്തോലിക് നുന്‍സിയേച്ചറില്‍ എത്തിയതിന് തൊട്ടു പിന്നാലെ, ജെസ്യൂട്ട് റെഫ്യൂജി സര്‍വീസ് സ്വീകരിച്ച അഭയാര്‍ത്ഥികളെയും ഡൊമിനിക്കന്‍ കന്യാസ്ത്രീകള്‍ വളര്‍ത്തിയ അനാഥരായ കുട്ടികളെയും വൃദ്ധരെയും അഭയാര്‍ത്ഥികളെയും ഭവനരഹിതരെയും പാപ്പാ സ്വകാര്യമായി കണ്ടു. ഓരോ രാജ്യത്തും കര്‍ദിനാള്‍മാര്‍ മാര്‍പാപ്പയെ സ്വാഗതം ചെയ്യും, അവരില്‍ മൂന്ന് പേര്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ അവരുടെ രാജ്യങ്ങളിലെ ആദ്യത്തെ ഉന്നതാധികാരികളായി നിയമിച്ചിരുന്നു. ജക്കാര്‍ത്തയിലെ കര്‍ദ്ദിനാള്‍ സുഹാരിയോ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഹാരമണിയിച്ചു. 'വിശ്വാസം, സാഹോദര്യം, അനുകമ്പ' എന്നിവയാണ് മുദ്രാവാക്യം.
12 ദിവസത്തെ സന്ദര്‍ശനത്തിന് തുടക്കം കുറിക്കുന്നതിനാല്‍ ബുധനാഴ്ച മാര്‍പ്പാപ്പയ്ക്ക് തലസ്ഥാനത്ത് നിരവധി കൂടിക്കാഴ്ചകള്‍ ഉണ്ടായി. പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി കൂടിക്കാഴ്ച നടത്തി.
കൂടാതെ സ്വര്‍ഗ്ഗാരോപിത മാതാവിന്റെ കത്തീഡ്രലില്‍ മെത്രാന്മാരുമായും വൈദികരുമായും കൂടിക്കാഴ്ച നടത്തു.
പാപ്പായുടെ 45~ാമത് അപ്പസ്തോലിക യാത്രയാണ് ഇത്. കൂടാതെ തന്റെ പാപ്പായുടെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയില്‍ ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ടിമോര്‍ ലെസ്റെറ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നു.
പാരിസ്ഥിതിക വിഷയങ്ങളും മതങ്ങള്‍ തമ്മിലുള്ള സംവാദത്തിന്റെ പ്രാധാന്യവും ഉയര്‍ത്തിക്കാട്ടിയാണ് സന്ദര്‍ശ. 2020ല്‍ ആസൂത്രണം ചെയ്ത യാത്ര കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. 1989ല്‍ ജോണ്‍ പോള്‍ രണ്ടാമന് ശേഷം ആദ്യമാണ് മാര്‍പാപ്പ ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നത്. |
|
- dated 04 Sep 2024
|
|
|
|
Comments:
Keywords: Europe - Otta Nottathil - pope_asian_tour Europe - Otta Nottathil - pope_asian_tour,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|