
ലക്സംബര്‍ഗ് ഫിന്‍ഡല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാപ്പായെ ലക്സംബര്‍ഗിന്റെ അധിപന്‍ ഗ്രാന്‍ഡ് ഡ്യൂക്ക് ഹെന്‍റി, ഗ്രാന്‍ഡ് ഡച്ചസ് മരിയ തെരേസ, പ്രധാനമന്ത്രി ലൂക്ക് ഫ്രീഡന്‍, യുവജന പ്രതിനിധികള്‍ എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് കൂടിക്കാഴ്ചയ്ക്കായി കൊട്ടാരത്തിലേയ്ക്ക് യാത്രയായി.
ലക്സംബര്‍ഗിലെ 660,000 നിവാസികളില്‍ പകുതിയും സ്വദേശികളാണ്. മൂന്നിലൊന്നില്‍ കൂടുതല്‍ പേര്‍ പോര്‍ച്ചുഗല്‍ പോലുള്ള മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും ഏകദേശം 10% യൂറോപ്യന്‍ യൂണിയന് പുറത്തുള്ളവരുമാണ്.

Comments: