Today: 25 Jul 2024 GMT   Tell Your Friend
Advertisements
എയര്‍ഷോയ്ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു
Photo #1 - Europe - Otta Nottathil - portugal_airshow_accident
ലിസ്ബണ്‍: തെക്കന്‍ പോര്‍ച്ചുഗലില്‍ എയര്‍ ഷോയ്ക്കിടെ 2 ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് കൊല്ലപ്പെട്ടു. 6 വിമാനങ്ങള്‍ ഉള്‍പ്പെടുന്ന വ്യോമ പ്രകടനത്തിനിടെ 2 വിമാനങ്ങള്‍ അപകടത്തില്‍ പെടുകയായിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് 4:05 നായിരുന്നു സംഭവമെന്നും അപകടത്തില്‍ ഖേദിക്കുന്നുവെന്നുമാണ് പോര്‍ച്ചുഗീസ് വ്യോമസേന അറിയിച്ചു. സ്പാനിഷ് പൌരനായ വിമാനങ്ങളിലൊന്നിന്‍റെ പൈലറ്റ് മരിച്ചതായി പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാമത്തെ വിമാനത്തിന്‍റെ പൈലറ്റിന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ ഉടനെ സംഭവ സ്ഥലത്തെത്തി. സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ 2 യാക്കോവ്ലെവ് യാക്ക് ~52 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു കാഴ്ചക്കാരന്‍ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നു. 6 വിമാനങ്ങള്‍ പറന്നുയരുന്നത് ആദ്യം ദൃശ്യങ്ങളില്‍ കാണാം. തൊട്ടു പിന്നാലെ അവയിലൊന്ന് പറന്ന് ഉയരുകയും, മറ്റൊന്നില്‍ ഇടിക്കുകയും താഴെ വീഴുകയുമായിരുന്നു. ഒരു വിമാനം എയര്‍ബേസിന്‍റെ ഗ്രൗണ്ടിന് പുറത്ത് തകര്‍ന്നുവീഴുകയും അപകടത്തില്‍ പെട്ട രണ്ടാമത്തെ വിമാനം എയര്‍പോര്‍ട്ട് ടാര്‍മാക്കില്‍ ലാന്‍ഡ് ചെയ്തു. കാണികളില്‍ ആര്‍ക്കും പരിക്കില്ലെന്ന് വ്യോമസേന കൂട്ടിച്ചേര്‍ത്തു.

6 വിമാനങ്ങളും 'യാക്ക് സ്ററാര്‍സ്' എന്ന എയറോബാറ്റിക് ഗ്രൂപ്പിന്‍റെ ഭാഗമാണെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവരെ ഉദ്ധരിച്ച് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ യൂറോപ്പിലെ ഏറ്റവും വലിയ സിവില്‍ എയറോബാറ്റിക്സ് ഗ്രൂപ്പായിട്ടാണ് സംഘാടകര്‍ അവതരിപ്പിച്ചതെന്നും പരിപാടി കാണാനെത്തിയവര്‍ പറഞ്ഞു. ബെജ വിമാനത്താവളത്തിലെ ഷോ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി വ്യോമസേന അറിയിച്ചു.
- dated 05 Jun 2024


Comments:
Keywords: Europe - Otta Nottathil - portugal_airshow_accident Europe - Otta Nottathil - portugal_airshow_accident,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ai_child_abuse
എഐ ഉപയോഗിച്ച് ബാലപീഡന ചിത്രങ്ങള്‍ തയാറാക്കുന്നതിനെതിരേ യൂറോപോള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
lukashcnko_30_years_belarus
ലുകാഷെങ്കോ: ഏകാധിപത്യത്തിന്റെ മൂന്നു പതിറ്റാണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
accidental_death_albin_shinto_latvia
ലാത്വിയയില്‍ ആല്‍ബിന്‍ ഷിന്റോയുടെ മരണം ; നടപടികള്‍ പുരോഗമിയ്ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_home_attack_several_dead_croatia
ക്രൊയേഷ്യയിലെ നഴ്സിംഗ് ഹോം ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
albin_body_found_lake_accident_Latvia
ലാത്വിയയിലെ തടാകത്തില്‍ കാണാതായ ഇടുക്കിക്കാരന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
roman_ring_israel
1500 വര്‍ഷം പഴക്കമുള്ള റോമന്‍ മോതിരം കണ്ടെത്തി
തുടര്‍ന്നു വായിക്കുക
19_year_malayalee_student_missed_in_lake_latvia_riga
ലാത്വിയയില്‍ മലയാളി വിദ്യാര്‍ത്ഥിയെ തടാകത്തില്‍ കാണാതായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us