ഖത്തര്‍ എയര്‍വേസ് വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാരും കാബിന് ക്രൂവും ഉള്‍പ്പെടെ പരിഭ്രാന്തിയിലായി. സംഭവത്തിനു പിന്നാലെ, ഖത്തര്‍ എയര്‍വേസ് ക്യൂ.ആര് 017 വിമാനം സുരക്ഷിതമായി ഡബ്ളിന്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ സാധിച്ചു. വിമാനം ലാന്‍ഡിങ്ങിന് എല്ലാ അടിയന്തര സജ്ജീകരണങ്ങളും ഒരുക്കിയിരുന്നതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
മേയ് 21നായിരുന്നു ലണ്ടനില്‍ നിന്നും 211 യാത്രക്കാരുമായി പറന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആകാശച്ചുഴിയില്‍ പെട്ടത്. 37000 അടി ഉയരത്തില്‍ നിന്നും വിമാനം ആടിയുലഞ്ഞുണ്ടായി അപകടത്തില്‍ ബ്രിട്ടീഷ് പൗരന് മരിക്കുകയും 30ഓളം യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Comments: