ലോക സര്‍വമത സമ്മേളനം സമാപിച്ചു

News Photo 1 - Europe - Otta Nottathil - religious_conference_assisi
വത്തിക്കാന്‍: ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടന്ന ലോക സര്‍വമത സമ്മേളനം റോമില്‍ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ബസലിക്കയില്‍ സമാപിച്ചു.

സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും അദൈ്വതത്തിന്‍റെയും പ്രചാരകരായ ശ്രീനാരായണ ഗുരുദേവന്‍റെയും വിശുദ്ധ ഫ്രാന്‍സ് മാര്‍പാപ്പയുടെയും അനുയായികള്‍ക്ക് വത്തിക്കാനിലെ അസീസിയില്‍ സമ്മേളിക്കാന്‍ സാധിച്ചത് നിയോഗമോയി കരുതുന്നുവെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

എല്ലാവരും എല്ലാ മതസിദ്ധാന്തങ്ങളം പഠിച്ചറിയണമെന്ന ശ്രീനാരായണ ഗുരുവിന്‍റെ ഉപദേശം പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് സമാപന സന്ദേശത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

വത്തിക്കാന്‍ സര്‍വമത സമ്മേളനത്തിലെ തീരുമാനപ്രകാരം ശിവഗിരിയില്‍ സര്‍വമത ആരാധനാലയം നിലവില്‍ വരും. ശിവഗിരിയില്‍ നിര്‍മിക്കുന്ന സര്‍വമത ആരാധനാ കേന്ദ്രത്തിന്‍റെ മാതൃക ലോക സര്‍വമത സമ്മേളനത്തിന്‍റെ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സമര്‍പ്പിച്ചു.ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്രാന്‍സിസ് മാ ര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി, കുശലാന്വേഷണങ്ങള്‍ക്കു ശേഷം സ്നേഹോപഹാരമായി മാര്‍പാപ്പയ്ക്ക് പുസ്തകവും സമ്മാനിച്ചു.

അസീസി ബസലിക്ക സെമിനാര്‍ ഹാളില്‍ നടന്ന സമാപന സമ്മേളനം ഇതേ ബസലിക്കയിലെ ഫാ. ജൂലിയോ ഉദ്ഘാടനം ചെയ്തു. സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ ആമുഖ പ്രഭാഷണം നടത്തി. സ്വാമി ഋതംഭരാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ധര്‍മചൈതന്യ, സ്വാമി ഹംസതീര്‍ഥ, ഫ്രാന്‍സിസ് ബസലിക്കയിലെ ഫാ. ഫിലിപ്പ് എന്നിവരും പ്രസംഗിച്ചു.
- dated 03 Dec 2024

Comments:

Keywords: Europe - Otta Nottathil - religious_conference_assisi Europe - Otta Nottathil - religious_conference_assisi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

france_riots_indian_in_europe_exclusive_news_oct_20_2026
യൂറോപ്പ് ഫ്രാന്‍സ് കത്തിയമരുമ്പോള്‍ യൂറോപ്പ് ഇനി സുരക്ഷിതമോ? ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ? 35 ലക്ഷം ഇന്‍ഡ്യന്‍ പ്രവാസികള്‍ ഭീതിയില്‍ മലയാളികള്‍ ഇനി എവിടേയ്ക്ക് ?
catholic_congress_global_meet_rom_oct_19_2026
യൂറോപ്പ് റോമില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ളോബല്‍ മീറ്റിന് പതാകയുയര്‍ന്നു; സമുദായ ശാക്തീകരണത്തിന്റെ ആഗോള ചാലകശക്തിയെന്ന് മാര്‍ റാഫേല്‍ തട്ടില്‍; ഒക്ടോബര്‍ 22~ന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച
യൂറോപ്പ് സ്വിറ്റ്സര്‍ലന്‍ഡില്‍ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നതിന് കര്‍ശന വിലക്ക്; ലംഘിച്ചാല്‍ 1,000 സ്വിസ് ഫ്രാങ്ക് പിഴ; മതസ്വാതന്ത്ര്യ സംവാദം കനക്കുന്നു
winter_time_eu_2026_oct_25_sunday
യൂറോപ്പ് യൂറോപ്പില്‍ ശൈത്യകാല സമയം ഒക്ടോബര്‍ 25 ഞായറാഴ്ച പുലര്‍ച്ചെ നിലവില്‍ വരും ; ക്ളോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട് തിരിക്കും ; ഇന്ത്യയുമായുള്ള സമയവ്യത്യാസം നാലര മണിക്കൂറാകും
riots_in_france_warning_foreurope_germany_oct_19_2026
യൂറോപ്പ് കത്തിയെരിയുന്ന ഫ്രാന്‍സ് ; അരാജകത്വത്തിന്റെ തെരുവ് യുദ്ധങ്ങള്‍; യൂറോപ്പിനെ വിഴുങ്ങുന്ന കലാപത്തീ ജര്‍മ്മനിയിലേക്കും പടരുമോ?
cyber_attack_european_supermarkets_oct_14_2026
യൂറോപ്പ് യൂറോപ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ സൈബര്‍ ആക്രമണം
parasites_bite_passengers_quantas_flight_halts_due_to_bedbugs_oct_13_2026
യൂറോപ്പ് വിമാനത്തിനുള്ളില്‍ മൂട്ടകളുടെ പരാക്രമം; യാത്രക്കാര്‍ക്ക് കടിയേറ്റതിനെ തുടര്‍ന്ന് ക്വാണ്ടാസ് വിമാനം സര്‍വീസ് നിര്‍ത്തിവെച്ചു