സ്വീഡിലെ ബ്ളൂ കാര്‍ഡ് മാദണ്ഡങ്ങളില്‍ ഇളവ്

News Photo 1 - Europe - Otta Nottathil - seden_blue_card_ease
സ്റേറാക്ക്ഹോം: ഉയര്‍ന്ന യോഗ്യതകള്‍ ഉള്ള വിദേശ തൊഴിലാളികള്‍ക്ക് ബ്ളൂ കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാന്‍ സ്വീഡന്‍ സര്‍ക്കാര്‍ തീരുമാനം.

ഇളവുകളോടു കൂടിയ പുതിയ ചട്ടങ്ങള്‍ 2025 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷകരുടെ കുറഞ്ഞ ശമ്പള പരിധിയിലാണ് പ്രധാനമായും ഇളവ് നല്‍കുക.

ഗ്രോസ് ആവറേജ് സാലറിയായ 5,165 യൂറോയുടെ ഒന്നര മടങ്ങാണ് നിലവിലുള്ള കുറഞ്ഞ ശമ്പള പരിധി. ഇത് ഗ്രോസ് ആവറേജ് സാലറിയുടെ ഒന്നേകാല്‍ മടങ്ങായി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.

ഒരു വര്‍ഷത്തെ തൊഴില്‍ കരാര്‍ എന്നത് ആറു മാസമായി കുറയ്ക്കാനും ശുപാര്‍ശയുണ്ട്. ബ്ളൂ കാര്‍ഡ് ഉടമകള്‍ക്ക് പുതിയ രേഖയ്ക്ക് അപേക്ഷിക്കാതെ ജോലി മാറാനും സൗകര്യം ലഭിക്കും.

മറ്റേതെങ്കിലും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യം നല്‍കിയ ബ്ളൂ കാര്‍ഡ് ഉള്ളവര്‍ക്ക് സ്വീഡനില്‍ 180 ദിവസത്തിനിടെ 90 ദിവസം ജോലി ചെയ്യാനും അനുമതി ലഭിക്കും. ബ്ളൂ കാര്‍ഡ് അനുവദിക്കുന്നതിനുള്ള പ്രോസസിങ് സമയം 90 ദിവസത്തില്‍ നിന്ന് 30 ദിവസമാക്കാനും തീരുമാനം.
- dated 03 Dec 2024

Comments:

Keywords: Europe - Otta Nottathil - seden_blue_card_ease Europe - Otta Nottathil - seden_blue_card_ease,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികള്‍: തായ്വാന്റെ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാമത്; പട്ടികയില്‍ ഏഷ്യന്‍ ആധിപത്യം Recent or Hot News
ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'
ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം
ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്
നരേന്ദ്ര മോദി സ്ളോവാക്യയില്‍ വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം എളുപ്പമാക്കും
സീറോമലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ യൂറോപ്പ്, യുകെ കണ്‍വന്‍ഷന്‍ വത്തിക്കാനില്‍ നടന്നു