Today: 28 Mar 2020 GMT   Tell Your Friend
Advertisements
ഭരതന്‍ സ്മാരക ഷോര്‍ട്ട് ഫിലിം പ്രവാസി പുരസ്കാരം വിയന്ന മലയാളി മോനിച്ചന്‍ കളപ്പുരയ്ക്കലിന്
Photo #1 - Europe - Otta Nottathil - short_film_thirikal_bhrathan_memmorial_award
Photo #2 - Europe - Otta Nottathil - short_film_thirikal_bhrathan_memmorial_award
ആലപ്പുഴ/വിയന്ന : ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ സ്മരണാര്‍ത്ഥം ആലപ്പുഴ ആസ്ഥാനമായുള്ള വേള്‍ഡ് ഡ്രമാറ്റിക് സ്ററഡി സെന്റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്ററിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ പത്താമത് ഭരതന്‍ സ്മാരക ഷോര്‍ട്ട് ഫിലിം ഫെസ്ററിവലില്‍ പ്രവാസി വിഭാഗത്തില്‍ വിയന്ന മലയാളി മോനിച്ചന്‍ കളപ്പുരയ്ക്കല്‍ സംവിധാനം ചെയ്ത 'തിരികള്‍' ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സ്വന്തം രാജ്യത്തിനായി രണാങ്കണത്തില്‍ വീരമൃത്യു വരിച്ച ഒരു പോലീസ് ഓഫീസറുടെ വിധവയായ ഭാര്യയും വികലാംഗനായ മകനുമുള്‍പ്പെടുന്ന കുടുംബം അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ പ്രതിപാദിക്കുന്ന 'തിരികള്‍' എന്ന ഷോര്‍ട്ട് ഫിലിമാണ് പുരസ്കാരത്തിനര്‍ഹമായത്. നീറുന്ന ഹൃദയത്തോടെ, തന്റെ പ്രിയപ്പെട്ടവന്‍ ഏതൊരു മൂല്യത്തിനായാണോ ജീവത്യാഗം ചെയ്തത്, അതെ മൂല്യങ്ങളില്‍ തന്റെ മകനെയും നയിക്കുന്ന യുവതിയായ ഒരമ്മയുടെ വേദനയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന 'തിരികള്‍' പുതുമയാര്‍ന്ന പ്രമേയത്തിലൂടെയും, മികവുറ്റ സംവിധാനത്തിലൂടെയും ഉന്നത നിലവാരം പുലര്‍ത്തിയെന്ന് ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തി.

ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, കാമറ, സംവിധാനം ഇവയെല്ലാം നിര്‍വ്വഹിച്ചത് മോനിച്ചന്‍ തന്നെയാണ്. ഇതിനോടകം മറ്റു നാല് ഹൃസ്വചിത്രങ്ങളിലും ദൂരദര്‍ശന്റെ 'അകലങ്ങളില്‍' എന്ന മെഗാസീരിയലിലും വിവിധ വിഭാഗങ്ങളില്‍ മികവു പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഐക്യരാഷ്ട്ര സഭ, സ്വിറ്റ്സര്‍ലണ്ടിലെ കേളി തുടങ്ങിയ സ്ഥാപനങ്ങളും സംഘടനകളും സംഘടിപ്പിച്ച മല്‍സരങ്ങളില്‍ നിരവധി തവണ ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രാഫി വിഭാഗങ്ങളിലും ഇദ്ദേഹം പുരസ്കാരം നേടിയിട്ടുണ്ട്.
മാര്‍ച്ച് രണ്ടാം വാരം ആലപ്പുഴയില്‍ വച്ചു നടക്കുന്ന അവാര്‍ഡു ദാന ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖരുള്‍പ്പെടെ, നിരവധി പ്രശസ്ത വ്യക്തികള്‍ പങ്കെടുക്കുമെന്ന് വേള്‍ഡ് ഡ്രമാറ്റിക് സ്ററഡി സെന്റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്ററിറ്റ്യൂട്ട് ഡയറക്ടര്‍ ആര്യാട് ഭാര്‍ഗ്ഗവന്‍, ജഡ്ജിംഗ് കമ്മറ്റി അംഗങ്ങളായ ആലപ്പുഴ രാജശേഖരന്‍ നായര്‍, ബി. ജോസുകുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ചിത്രം കാണുവാന്‍ താഴെക്കാണുന്ന യുട്യൂബ് ലിങ്കില്‍ ക്ളിക്ക് ചെയ്യുക:

https://www.youtube.com/watch?v=Q7cLUA39LRw&feature=youtu.be
>
- dated 15 Feb 2020


Comments:
Keywords: Europe - Otta Nottathil - short_film_thirikal_bhrathan_memmorial_award Europe - Otta Nottathil - short_film_thirikal_bhrathan_memmorial_award,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
summertime_change_march_29
യൂറോപ്പില്‍ സമ്മര്‍സമയം മാര്‍ച്ച് 29 ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
pope_francis_blessing_urbi_et_orbi_27march
യേശുവില്‍ പ്രത്യാശയര്‍പ്പിച്ചു പ്രാര്‍ത്ഥിയ്ക്കുക: ഫ്രാന്‍സിസ് പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
28320208norway
വൈറസ് ട്രാക്കിങ് ആപ്പുമായി നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
28320203pollution
ലോക്ക്ഡൗണ്‍ കാരണം അന്തരീക്ഷ മലിനീകരണം കുത്തനെ കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
28320203101
സ്പാനിഷ് ഫ്ളൂവിനെ അതിജീവിച്ച 101 വയസുകാരന്‍ കൊവിഡില്‍ നിന്നും മുക്തനായി Recent or Hot News
തുടര്‍ന്നു വായിക്കുക
28320202death
ഇറ്റലിയില്‍ ഒറ്റ ദിവസം ആയിരത്തോളം പേര്‍ മരിച്ചു
~ ബ്രിട്ടനില്‍ 181
~ സ്പെയ്നില്‍ 769 തുടര്‍ന്നു വായിക്കുക
28320201rate
ജര്‍മനിയില്‍ മരണ നിരക്ക് 0.6%, ഇറ്റലിയില്‍ 10%: എന്താണ് കൊറോണ കാരണമുള്ള യഥാര്‍ഥ മരണ നിരക്ക്?
~ ദിവസം 2 ലക്ഷം പരിശോധനകള്‍ നടത്താന്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us