ശിവഭക്തിഗാനം "മഹാദേവാ ഞാനറിഞ്ഞീലാ" യൂട്യൂബില്‍ റിലീസ് ചെയ്തു

News Photo 1 - Europe - Otta Nottathil - siva_devotional_song_released_mahadeva_njanarinjeelaNews Photo 2 - Europe - Otta Nottathil - siva_devotional_song_released_mahadeva_njanarinjeela
ഡബ്ളിന്‍: മഹാകുംഭമേള നടന്ന ഇക്കൊല്ലത്തെ ശിവരാത്രി ദിനത്തില്‍, ഐറീഷ് മലയാളിയും പത്രപ്രവര്‍ത്തകനുമായ കെ.അനില്‍കുമാര്‍ തയ്യാറാക്കിയ ഭക്തിസാന്ദമായ ശിവഭക്തിഗാനം "മഹാദേവാ ഞാനറിഞ്ഞീലാ" യുട്യൂബിലൂടെ റിലീസ് ചെയ്തു.
അനില്‍കുമാറിന്റെ വരികള്‍ക്ക് പ്രമുഖ സംഗീതജ്ഞന്‍ എന്‍.യു സഞ്ജയ് ശിവ സംഗീതം നല്‍കി അദ്ദേഹം തന്നെയാണ് ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്.

തിരുനക്കര മഹാദേവക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ദിനത്തില്‍ ഭഗവാന് ഒരു ഗാനാര്‍ച്ചനയായാണ് കോട്ടയം സ്വദേശിയായ അനില്‍കുമാര്‍ ഈ ഗാനം സമര്‍പ്പിച്ചിരിക്കുന്നത്. കെ.പി. പ്രസാദിന്റെ സംവിധാനത്തില്‍ ഒരു അനുഭവകഥയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഗാനത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ജയകൃഷ്ണന്‍ റെഡ് മൂവീസാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.



തിരുനക്കര മഹാദേവക്ഷേത്രവും അതിന്റെ പ്രാന്തപ്രദേശങ്ങളിലും ചിത്രീകരിച്ചിരിക്കുന്ന ഈ ഭക്തിഗാന ആല്‍ബത്തില്‍ പ്രധാനമായും അഭിനയിച്ചിരിക്കുന്നത് സഞ്ജയ് ശിവയും, ഗുരുവന്ദിതയും, സോമശേഖരന്‍ നായരുമാണ്. ആര്‍ട്ട് & മേയ്ക്കപ്പ് അജിത് പുതുപ്പള്ളിയും, ക്യാമറാ അസ്സോസിയേറ്റ് പ്രീതീഷുമാണ്. ആദ്യകേള്‍വിയില്‍തന്നെ മനസില്‍ പതിയുന്ന വരികളും അതിനൊത്ത സംഗീതവും, ആലാപനത്തിന്റെ മനോഹാരിതയും ഈ ഗാനത്തെ വേറിട്ട സൃഷ്ടിയായി മാറ്റി.

സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞ "മഹാദേവാ ഞാനറിഞ്ഞീലാ" എന്ന ഗാനം ആസ്വദിയ്ക്കുവാന്‍ താഴത്തെ ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

https://youtu.be/5cKWTmHQFA0

- dated 17 Mar 2025

Comments:

Keywords: Europe - Otta Nottathil - siva_devotional_song_released_mahadeva_njanarinjeela Europe - Otta Nottathil - siva_devotional_song_released_mahadeva_njanarinjeela,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

nobel_prize_physics_Francis_Halzen_2026_
യൂറോപ്പ് പ്രപഞ്ചത്തിലെ 'പ്രേതകണങ്ങളെ' കുടുക്കിയ ശാസ്ത്രജ്ഞന് അംഗീകാരം; ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം ഫ്രാന്‍സിസ് ഹാല്‍സെന്: ഐസ്ക്യൂബ് ഒബ്സര്‍വേറ്ററിയിലൂടെ പ്രപഞ്ച രഹസ്യങ്ങള്‍ ചുരുളഴിച്ചതിന് ആദരം
euro_last_17_months_finance_crisis_france_affected_euro_zone_oct_06_2026
യൂറോപ്പ് യൂറോ 17 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍; ഫ്രാന്‍സിലെ സാമ്പത്തിക അനിശ്ചിതത്വം യൂറോസോണിനെ പിടിച്ചുലയ്ക്കുന്നു: ഇന്ധനവിലയും ജീവിതച്ചെലവും വീണ്ടും കൂടിയേക്കും; പ്രവാസികള്‍ അറിയേണ്ട വിവരങ്ങള്‍
യൂറോപ്പ് ഫ്രാന്‍സില്‍ ഇളകിമറിഞ്ഞ് വിദ്യാര്‍ഥി പ്രക്ഷോഭം; അക്രമപരമ്പരയായി മാറി വിദ്യാര്‍ഥി സമരം, പൊലീസിനും ജനങ്ങള്‍ക്കും നേരെ ക്രൂരമായ കയ്യേറ്റം
France_400_schools_closed_as_student_protests_continue
യൂറോപ്പ് ഫ്രാന്‍സില്‍ കത്തുന്നു; 400~ലധികം സ്കൂളുകള്‍ പൂട്ടി വിദ്യാര്‍ത്ഥി സമരം; 2,000 പേര്‍ അറസ്ററില്‍
World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list
യൂറോപ്പ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികള്‍: തായ്വാന്റെ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാമത്; പട്ടികയില്‍ ഏഷ്യന്‍ ആധിപത്യം
യൂറോപ്പ് ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
യൂറോപ്പ് വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'