യൂറോപ്യന്‍ ബ്ളൂ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്കുള്ള കുറഞ്ഞ ശമ്പള പരിധിയിലും ഇളവ് പ്രഖ്യാപിച്ച സ്വീഡന്‍ കുടിയേറ്റത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവരെയും പ്രതിഭകളെയും രാജ്യത്തേക്ക് കൂടുതലായി ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതിനായി സ്വീകരിച്ച നടപടികള്‍ രാജ്യത്തെ തൊഴില്‍ വിപണിയില്‍ ഉണര്‍വുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പൂര്‍ണവും കൃത്യവുമായ അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍ക്കു മാത്രമായിരിക്കും 30 ദിവസത്തിനുള്ളില്‍ പ്രോസസിങ് ഉറപ്പ് നല്‍കാന്‍ സാധിക്കുന്നതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. അപേക്ഷകളില്‍ പോരായ്മയുണ്ടെങ്കില്‍ സമയം വൈകും. കൂടുതല്‍ പരിശോധനകള്‍ ആവശ്യമുള്ള മേഖലകളില്‍ ജോലി ചെയ്യാന്‍ അപേക്ഷ നല്‍കിയവരുടെ കാര്യത്തിലും ഈ കാലതാമസം വരും.

Comments: