Today: 07 Jul 2020 GMT   Tell Your Friend
Advertisements
കൃതജ്ഞതയുടെ നിറവില്‍ റോമില്‍ ബലിയര്‍പ്പിച്ച് കേരള സഭ
Photo #1 - Europe - Otta Nottathil - thank_mass_vatican_st_anasthasia_besalica_monday
Photo #2 - Europe - Otta Nottathil - thank_mass_vatican_st_anasthasia_besalica_monday
വത്തിക്കാന്‍സിറ്റി: മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു ഭക്തിയുടെ നിറവില്‍ കേരള സഭ വത്തിക്കാനില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. റോമിലെ സെന്‍റ് അനസ്താസ്യ ബസിലിക്കയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ദിവ്യബലി. ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം, തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വിശുദ്ധ മറിയം ത്രേസ്യായുടെ മാതൃരൂപത അധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്ററീഫന്‍ ചിറപ്പണത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

വത്തിക്കാന്‍ സമയം രാവിലെ 10.30 നു വിശുദ്ധയുടെ തിരുശേഷിപ്പ് പ്രതിഷ്ഠയോടെ തിരുകര്‍മങ്ങള്‍ ആരംഭിച്ചു. പ്രദക്ഷിണമായി 35 ഓളം ബിഷപ്പുമാരും 45 ഓളം വൈദികരും കാര്‍മികരായി ബലിവേദിയിലെത്തി.
റോമിലെ അപ്പസ്തോലിക് വിസിറ്റേഷന്‍റെ ഭാഗമായ ഇടവകകളുടെ വികാരി ഫാ. ചെറിയാന്‍ വാരിക്കാട്ട് സ്വാഗതം ആശംസിച്ചു. മാര്‍ സ്ററീഫന്‍ ചിറപ്പണത്ത് കൃതജ്ഞതയുടെ ബലിയിലേക്ക് ഏവരെയും ക്ഷണിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ബലിമധ്യേ വിശുദ്ധ വചന വ്യാഖ്യാനം നടത്തി.

തൃശൂര്‍ എംപി ടി.എന്‍. പ്രതാപനും സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്ററീസ് കുര്യന്‍ ജോസഫും വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വൈദികരും നൂറുകണക്കിനു വിശ്വാസികളും കൃതജ്ഞതാബലിയില്‍ പങ്കെടുത്തു.

വി.മറിയം ത്രേസ്യായുടെ വിശുദ്ധപദവിയ്ക്കു കാരണഭൂതനായ ബാലന്‍ ക്രിസ്ററഫര്‍, തിരുക്കുടുംബ സന്യാസിനീ സമൂഹത്തിന്‍റെ മദര്‍ ജനറാള്‍ സിസ്ററര്‍ ഉദയ, സിഎച്ച്എഫ് കൗണ്‍സിലേഴ്സ്, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴസ്, പ്രതിനിധികളായി എത്തിയ തിരുക്കുടുംബ സന്യാസിനികള്‍, വ്യത്യസ്ത സന്യാസസന്യാസിനി സമൂഹങ്ങളിലെ ജനറാള്‍മാര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്സ്, പ്രതിനിധികള്‍ എന്നിവര്‍ നന്ദി നിറഞ്ഞ ഹൃദയത്തോടെ ഈ ആത്മീയ ചടങ്ങില്‍ പങ്കാളികളായി.

ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വിശുദ്ധിയുടെ പുണ്യ മുഹൂര്‍ത്തങ്ങളെ യാഥാര്‍ഥ്യമാക്കിയ ഏവര്‍ക്കും നന്ദി പറഞ്ഞു. തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്‍റെ പ്രതിനിധിയായി സിസ്ററര്‍ പുഷ്പ സിഎച്ച്എഫ് നന്ദി പറഞ്ഞു. വിശുദ്ധയുടെ തിരുശേഷിപ്പു വന്ദനത്തെ തുടര്‍ന്ന് സ്നേഹവിരുന്നോടെ റോമിലെ ആഘോഷങ്ങള്‍ക്കു സമാപനമായി.
- dated 15 Oct 2019


Comments:
Keywords: Europe - Otta Nottathil - thank_mass_vatican_st_anasthasia_besalica_monday Europe - Otta Nottathil - thank_mass_vatican_st_anasthasia_besalica_monday,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7720206italy
വെനെറ്റോയില്‍ ക്വാറനൈ്റന്‍ ലംഘിക്കുന്നവര്‍ക്ക് 1000 യൂറോ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
7720205sweden
സ്വീഡിഷ് കുടിയേറ്റ നിയമ ഭേദഗതി വിദേശത്തുള്ള സ്വീഡന്‍കാര്‍ക്കും കുടുംബങ്ങള്‍ക്കും തിരിച്ചടി Recent or Hot News
തുടര്‍ന്നു വായിക്കുക
7720203ursula
ഉര്‍സുലയുടെ ഇലക്ഷന്‍ റാലി: യൂറോപ്യന്‍ കമ്മിഷന്‍ മാപ്പ് പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
7720201paris
മൊണാലിസ വീണ്ടും ചിരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
6720205euus
ട്രാന്‍സ് അറ്റ്ലാന്റിക് സൗഹൃദത്തിന് ഉലച്ചില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
6720202hcq
മലേറിയ, എച്ച്ഐവി മരുന്നുകള്‍ കോവിഡ് രോഗികള്‍ക്കു നല്‍കുന്നത് നിര്‍ത്തുന്നു
തുടര്‍ന്നു വായിക്കുക
6720204algeria
ഫ്രാന്‍സ് മാപ്പു പറയണമെന്ന് അല്‍ജീരിയ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us