ഇരു നേതാക്കളും തങ്ങളുടെ ടീമുകളെ കൊണ്ട് ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കാന്‍ സമ്മതിച്ചതായും ട്രംപ് വെളിപ്പെടുത്തി.
പുടിനും ട്രംപും ഏകദേശം ഒന്നര മണിക്കൂര്‍ ടെലിഫോണില്‍ സംസാരിച്ചുവെന്നും ഇരുവരും കണ്ടു മുട്ടാന്‍ സമ്മതിച്ചതായും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുടിന്‍ ട്രംപിനെ മോസ്കോയിലേയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട്. റഷ്യന്‍ ആക്രമണം അവസാനിപ്പിക്കുന്നതിനും ശാശ്വത സമാധാനം ഉറപ്പിക്കുന്നതിനുമായി ട്രംപുമായി സംഭാഷണം നടത്തിയതായി സെലന്‍സ്കി എക്സില്‍ അറിയിച്ചു.
ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ യുഎസ് സ്റേററ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, സിഐഎ ഡയറക്റ്റര്‍ ജോണ്‍ റാറ്റ് ക്ളിഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്സ്, അംബാസഡറും പ്രത്യേക ദൂതനുമായ സ്ററീവ് വിറ്റ്കോഫ് എന്നിവരോട് ട്രംപ് നിര്‍ദേശിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2022ല്‍ റഷ്യ യുക്രെയ്നില്‍ അധിനിവേശം നടത്തിയിട്ടും പുടിനുമായുള്ള തന്‍റെ നല്ല ബന്ധത്തെ കുറിച്ച് ട്രംപ് സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന ഒരു ബന്ധത്തിന്‍റെ തുടക്കമാണിത് എന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Comments: