അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കുമെന്ന് തുര്‍ക്കി അധികൃതര്‍ അറിയിച്ചു. നെതര്‍ലന്‍ഡ്സിലെ തുര്‍ക്കി അംബാസഡര്‍ ഹേഗ് ആസ്ഥാനമായ കോടതിയില്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഓങ്കു കെസെലി. നിക്കരാഗ്വ, കൊളംബിയ, ലിബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളും പലസ്തീന്‍ ഉദ്യോഗസ്ഥരും കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ അപേക്ഷകളില്‍ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
കേസില്‍ പ്രാഥമിക വാദം കേട്ടിരുന്നു. എന്നാല്‍, അന്തിമ തീരുമാനത്തിലെത്താന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് കരുതുന്നത്. ഇസ്രായേല്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് അവര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ കേസ് വളരെ പ്രധാനമാണെന്നാണ് തുര്‍ക്കി സ്വീകരിച്ചിരിക്കുന്ന നിലപാട്. തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഇസ്രായേലിന്റേത് വംശഹത്യയാണെന്ന് ആരോപിച്ചിട്ടുണ്ട്.

Comments: