ജൂലൈ 27 ന് ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ ആരംഭിച്ച കലാകായിക മേളയില്‍ ആവേശം നിറഞ്ഞ വടംവലി, തിരുവാതിര, ചെണ്ടമേളം, ചിത്ര രചന, പഞ്ചഗുസ്തി, പെനാല്‍റ്റി ഷൂട്ട് ഔട്ട്, ബൗളിംഗ്, ഷോര്‍ട്പുട്ട്, പുഷ്അപ്, റുബിക്സ് ക്യൂബ സോള്‍വിങ് തുടങ്ങിയ വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. മത്സര വിജയികള്‍ക്കുള്ള ക്യാഷ് ൈ്രപസ്, മറ്റു ആകര്‍ഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.
ക്ളോഡ് 9 അവതരിപ്പിച്ച ലൈവ് മ്യൂസിക്, കുമ്പളം നോര്‍ത്തിന്‍റെ സംഗീതവിരുന്ന്, ദര്‍ശന്റെ ചടുല താളത്തിലുള്ള ഡിജെ എന്നിവയും മിഡ്ലാന്‍ഡ് ഫെസിറ്റിനെ വേറിട്ടതാക്കി.
പ്രതിഭാധനരായ നര്‍ത്തകരെ അണിനിരത്തി മുദ്ര ആര്‍ട്ട്സും, കുച്ചിപ്പുടിയുമായി ക്ളാസിക്കല്‍ നൃത്തരംഗത്തെ അതുല്യ പ്രതിഭയായ സപ്ത രാമന്‍ നമ്പൂതിരിയുടെ സപ്തസ്വര നൃത്തസംഘവും വേദിയെ ധന്യമാക്കി. ഭക്ഷണപ്രേമികള്‍ക്കായി രൂചിവൈവിധ്യങ്ങളുടെ രസക്കൂട്ടുകളൊരുക്കി ഇന്ത്യന്‍, ഐറീഷ്, ആഫ്രിക്കന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍ മിഡ്ലാന്‍ഡ് ഫെസ്ററിന്‍റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു.

Comments: