ഒന്നാം ശതാബ്ദിയനുസ്മരണത്തിന്‍റെ ഭാഗമായി മതാന്തര സംവാദത്തിനായുള്ള വിഭാഗത്തിന്‍റെ സഹകരണത്തോടെ ""ശ്രീ നാരായാണ ധര്‍മ്മ സംഘം ട്രസ്ററ്'' സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തില്‍ 200 ഓളം പേര്‍ പങ്കെടുത്തു. വത്തിക്കാനില്‍ ക്ളെമന്‍റയിന്‍ ശാലയില്‍ ആണ് പരിപാടി. മനുഷ്യന്റെ ജീവിതത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന മതങ്ങള്‍ ഒരുമയോടെ നീങ്ങേണ്ടത് എല്ലാ കാലഘട്ടത്തും ആവശ്യമാണെന്ന് നിയുക്ത കര്‍ദിനാള്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ട് പറഞ്ഞു. വത്തിക്കനില്‍ നടന്ന ലോക സര്‍വമത സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിയ്ക്കുകയായിരുന്നു മാര്‍ കൂവക്കാട്.
ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ, കഡ്നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകാദ്ധ്യക്ഷന്‍ ഫാദര്‍ ഡേവീസ് ചിറമ്മേല്‍, പാണക്കാട് സാദിഖലി തങ്ങള്‍, തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ക്കു പുറമെ ഡിസംബര്‍ ഒന്നിനുളള സമ്മേളനത്തില്‍ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും.
ഇന്ത്യ, ഇറ്റലി, ബഹറിന്‍, ഇന്‍ഡോനേഷ്യ, അയര്‍ലന്‍ഡ്, യുഎഇ, ഇംഗ്ളണ്ട്, അമേരിക്ക തുടങ്ങി 15 ല്‍പ്പരം രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
കേരളത്തില്‍ നിന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്ററുമായ പി. ശ്രീകുമാറും പങ്കെടുക്കുന്നുണ്ട്.കെ.ജി. ബാബുരാജന്‍ ബഹറിന്‍, (ചെയര്‍മാന്‍) ചാണ്ടി ഉമ്മന്‍ എംഎല്‍എ (ജനറല്‍ കണ്‍വീനര്‍), സ്വാമി വീരേശ്വരാനന്ദ (സെക്രട്ടറി) എന്നിവരാണ് പരിപാടികള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.

Comments: