Today: 26 May 2020 GMT   Tell Your Friend
Advertisements
കോതമംഗലം രൂപതാ വൈദികന്‍ റവ.ഡോ. ജെയിംസ് കുരിയനാല്‍ ജര്‍മനിയില്‍ നിര്യാതനായി
Photo #1 - Germany - Otta Nottathil - rev_dr_james_kurianal
ബര്‍ലിന്‍: കോതമംഗലാ രൂപതാ വൈദികനും ജര്‍മനിയിലെ വ്യുര്‍സ്ബുര്‍ഗ് രൂപതയിലെ ബുര്‍ഗ്സ്ററാഡ്റ്റ് സെന്റ് മരിയന്‍ ഇടവകയില്‍ സേവനം ചെയ്തിരുന്ന റവ.ഡോ.ജെയിംസ് കുരിയനാല്‍ (61) ഏപ്രില്‍ 3 ന് രാവിലെ ബര്‍ലിനിലെ ആശുപത്രിയില്‍ നിര്യാതനായി.
2019 ഒക്ടോബറില്‍ ഉണ്ടായ സ്ട്രോക്കിനെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി ബര്‍ലിനിലെ ആശുപത്രിയില്‍ ഫാ.ജയിംസ് ചികിത്സയിലായിരുന്നു. എന്നാല്‍ മടുത്തിടെ അദ്ദേഹത്തിന്റെ ആരോഗ്യനില ഏറെ വഷളാവുകയും ചെയ്തതിനെ തുടര്‍ന്ന് ഈ കാലയളവില്‍ അദ്ദേഹത്തെ പരിപാലിച്ചു കൊണ്ടിരുന്ന റവ. ഫാ. ടോം മുളഞ്ഞനാനി വി.സി വ്യാഴാഴ്ച വൈകുന്നേരം ഫാ. ജെയിംസിന് രോഗീലേപനം നല്‍കിയിരുന്നു. കൊറോണക്കാലമായതിനാല്‍ രാജ്യാന്തരതലത്തില്‍ ലോക്ഡൗണ്‍ ആയിരിയ്ക്കുന്നതുകൊണ്ട് അച്ചന്റെ ഭൗതിക ശരീരം ബര്‍ലിനില്‍ സൂക്ഷിച്ചിരിയ്ക്കയാണ്. മരണാനന്തരമുള്ള പ്രാര്‍ത്ഥനകളും ശുശ്രൂഷകളും ഫാ.ടോമിന്റെ കാര്‍മ്മികത്വത്തില്‍ നടത്തി.

നിലവിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി മാറിയതിനു ശേഷം ഫാ. ജെയിംസിന്റെ ഭൗതികാവശിഷ്ടം കോതമംഗലത്ത് സംസ്ക്കരിക്കുമെന്ന് കോതമംഗലം രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അറിയിച്ചു.

1985 ല്‍ തിരുപ്പട്ട സ്വീകരണത്തിനു ശേഷം റവ. ജെയിംസ് 1987 മുതല്‍ 1991 വരെ റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍
ഇന്‍സ്ററിറ്റ്യൂട്ട് നിന്നും ലൈസന്‍ഷേറ്റ് നേടാന്‍. തുടര്‍ന്ന് 1991 മുതല്‍ 1993 വരെ ബെല്‍ജിയത്തിലും, ബൈബിള്‍ ശാസ്ത്രം, ഗ്രീക്ക് ഭാഷാശാസ്ത്രം എന്നിവയില്‍ പഠനം തുടര്‍ന്നു. 1996 മുതല്‍ 1999 വരെ വ്യുര്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറല്‍ തീസിസ് നേടി.കൂടാതെ, എബ്രായ ഭാഷ,ജറുസലേം യൂണിവേഴ്സിറ്റി ആര്‍ക്കിയോളജി, എബ്രായ സാഹിത്യം എന്നിവയില്‍ അദ്ദേഹം ബിരുദവും നേടി
- dated 03 Apr 2020


Comments:
Keywords: Germany - Otta Nottathil - rev_dr_james_kurianal Germany - Otta Nottathil - rev_dr_james_kurianal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us