തുടക്കത്തില്‍ കളി കൈയടക്കി വച്ചത് ക്രൊയേഷ്യ ആയിരുന്നെങ്കിലും ആദ്യം ഗോളടിച്ചത് അല്‍ബേനിയ. വലതു പാര്‍ശ്വത്തില്‍ നിന്നു ലഭിച്ച ക്രോസില്‍ കൃത്യമായി തലവച്ച കാസിം ലാസി 11ാം മിനിറ്റില്‍ ഗോള്‍ വല ചലിപ്പിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ ആന്രെ്ദ ക്രമാരിച്ചിലൂടെ ക്രൊയേഷ്യ സമനില ഗോളും കണ്ടെത്തി.
രണ്ടാം പകുതിയില്‍ ക്ളോസ് ജാസുലയുടെ സെല്‍ഫ് ഗോള്‍ ക്രൊയേഷ്യക്ക് ലീഡും നേടിക്കൊടുത്തു. എന്നാല്‍, ജാസുല തന്നെ ഇതിനു പ്രായശ്ചിത്തം ചെയ്തപ്പോള്‍, സ്റേറാപ്പേജ് ടൈമില്‍ സമനില ഉറപ്പിച്ച ഗോള്‍ പിറന്നു.
ആദ്യ മത്സരത്തില്‍ ഇറ്റലിക്കെതിരേയും ലീഡ് നേടിയ ശേഷം തോല്‍വി വഴങ്ങിയ ടീമാണ് അല്‍ബേനിയ. സമനിലയോടെ ക്രൊയേഷ്യക്കൊപ്പം അല്‍ബേനിയയും പുറത്താകലിന്‍റെ വക്കിലാണ്.
നിലവിലുള്ള പോയിന്‍റ് നില പ്രകാരം സ്പെയിനും ഇറ്റലിയും നോക്കൗട്ട് ഘട്ടത്തിലേക്കു മുന്നേറാനാണ് സാധ്യത.

Comments: