
13ാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്ങാം നേടിയ ഗോളിലാണ് സെര്‍ബിയക്കെതിരേ ഇംഗ്ളണ്ട് ലീഡെടുത്തത്. തുടക്കത്തില്‍ നിരന്തരം ആക്രമണങ്ങള്‍ സംഘടിപ്പിച്ചെങ്കിലും സെര്‍ബിയന്‍ പ്രതിരോധം കൃത്യമായി തടുത്തുകൊണ്ടിരുന്നു.
ഹാരി കെയ്നിനെ അനങ്ങാന്‍ വിടാതെ സെര്‍ബിയ പ്രതിരോധം പൂട്ടിയതോടെ ഇംഗ്ളീഷ് ആക്രമണങ്ങളുടെ മൂര്‍ച്ച കുറഞ്ഞു. രണ്ടാം പകുതിയില്‍ സെര്‍ബിയ ശക്തമായ പ്രത്യാക്രമണം തുടങ്ങി. ഗോളി ജോര്‍ദാന്‍ പിക്ഫോര്‍ഡിന്റെ മികവാണ് ഇംഗ്ളണ്ടിനെ സമനില ഗോള്‍ വഴങ്ങാതെ കാത്തത്.
അതേസമയം, ഗ്രൂപ്പ് ഡി മത്സരത്തില്‍ കണ്ടത് നെതര്‍ലന്‍ഡ്സിന്റെ വ്യക്തമായ ആധിപത്യം തന്നെയായിരുന്നു. 29ാം മിനിറ്റില്‍ കോഡി ഗാക്പോ, 83ാം മിനിറ്റില്‍ വെഗോര്‍സ്ററ് എന്നിവരാണ് ഡച്ചുകാര്‍ക്ക് വേണ്ടി ഗോള്‍ നേടിയത്. 16ാം മിനിറ്റില്‍ ആദം ബുക്സ പോളണ്ടിന്‍റെ ഗോള്‍ നേടി.

Comments: