ബര്‍ലിന്‍: യൂറോകപ്പിന്റെ അഞ്ചാം ദിവസ മല്‍സരത്തില്‍ നവാഗതരായ ജോര്‍ജിയ പൊരുതി തോറ്റു. ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് തുര്‍ക്കിയുടെ ജയം.
ശരിക്കും ആവേശം നിറക്കുന്ന ത്രില്ലര്‍ മത്സരമായിരുന്നു യൂറോയില്‍ ഗ്രൂപ്പ് എഫില്‍ തുര്‍ക്കിയും ജോര്‍ജിയയും കാഴ്ച്ചവെച്ചത്. ആക്രമണങ്ങള്‍ക്ക് പിറെ പ്രത്യാക്രമണങ്ങളും നിറഞ്ഞ മത്സരത്തില്‍ അവസാന നിമിഷം വരെ തുര്‍ക്കിയോട് ജൊര്‍ജിയ പൊരുതി നിന്നു. 25~ാം മിനിറ്റില്‍ മെര്‍ട്ട് മള്‍ഡറുടെ ഗോളില്‍ തുര്‍ക്കി ലീഡ് എടുത്തു. ഏഴ് മിനിറ്റിന്റെ മാത്രം ഇടവേളയെ അതിനുണ്ടായിരുന്നുള്ളു. 32~ാം മിനിറ്റില്‍ ജോര്‍ജ് മിക്കൗടാഡ്സെയിലൂടെ ജോര്‍ജിയ ഒപ്പമെത്തി. 65~ാം മിനിറ്റില്‍ റയല്‍ മഡ്രിഡ് താരം 19~കാരന്‍ ആര്‍ദ ഗുലെര്‍ തുര്‍ക്കിക്ക് വീണ്ടും ലീഡിന് വഴിയൊരുക്കി. ഒരു ലോങ് റേഞ്ചറിലൂടെ പന്തിനെ വലതു മൂലയില്‍ കൊണ്ടിറക്കുകയായിരുന്നു. ഇന്‍ജുറി ടൈമില്‍ സമനില ഗോളിനായുള്ള ജോര്‍ജിയയുടെ ശ്രമത്തിനിടെ മുഹമ്മദ് കെരം ആക്ടര്‍കോലുവിലൂടെ മൂന്നാം ഗോളും ജയവും സ്വന്തമാക്കുകയായിരുന്നു. കളിയുടെ തുടക്കം മുതല്‍ തന്നെ ഇരു ടീമും ആക്രമണം അഴിച്ചുവിട്ടു. എങ്കിലും തുര്‍ക്കിയായിരുന്നു ആക്രമണങ്ങളില്‍ ആധിപത്യം പുലര്‍ത്തിയത്. ആര്‍ദ ഗുലെറും ഒര്‍ക്കുണ്‍ കൊക്കുവും കെനാന്‍ യില്‍ഡിസും യില്‍മാസും ചേര്‍ന്ന് തുടര്‍ച്ചയായി ജോര്‍ജിയന്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തിയപ്പോഴും ജോര്‍ജിയന്‍ പ്രതിരോധ നിര പിടിച്ചു നിന്നു. പത്താം മിനിറ്റില്‍ കാന്‍ അയ്ഹാന്‍ അടിച്ച പന്ത് പോസ്ററിലിടിച്ച് പുറത്തുപോയി.
രണ്ടാമത്തെ മല്‍സരത്തില്‍ പോര്‍ച്ചുഗലും ചെക്ക് റിപ്പബ്ളിക്കുമായി ഏറ്റുമുട്ടിയപ്പോള്‍ പോര്‍ച്ചുഗീസ് ആക്രമണങ്ങളെ പ്രതിരോധിച്ച ചെക്ക് റിപ്പബ്ളിക്കിന് അവസാന നിമിഷത്തില്‍ അടിയറവു പറയേണ്ടി വന്നു. നിര്‍ഭാഗ്യം കൊണ്ട് രണ്ട് ഗോളുകള്‍ മത്സരത്തില്‍ ചെക്ക് റിപ്പബ്ളിക്കിന്റെ വിധി കുറിച്ചു. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ ചെക്ക് ടീമിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി പോര്‍ച്ചുഗല്‍ യൂറോ കപ്പിന് ജയത്തോടെ തുടക്കമിട്ടു. നിയകനായ ക്രിസ്ററ്യാനേ റൊണാള്‍ഡോയ്ക്ക് മല്‍സരത്തില്‍ തിളങ്ങാനായില്ല.
62~ാം മിനിറ്റില്‍ ലൂക്കാസ് പ്രൊവോഡിലൂടെ
മുന്നിലെത്തിയ ചെക്ക് റിപ്പബ്ളിക്കിന് 69~ാം മിനിറ്റില്‍ സെന്റര്‍ ബാക്ക് റോബിന്‍ റാനാക്കിന്റെ സെല്‍ഫ് ഗോളാണ് തിരിച്ചടിയായത്. തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ി പകരക്കാരനും മുന്‍ പോര്‍ച്ചുഗീസ് താരം സെര്‍ജിയോ കോണ്‍സെയ്സോയുടെ മകനുമായ ഫ്രാന്‍സിസ്കോ കോണ്‍സെയ്സോ നേടിയ വിജയഗോളില്‍ പോര്‍ച്ചുഗല്‍ മൂന്നു പോയന്റ് സ്വന്തമാക്കുകയായിരുന്നു.

Comments: